scorecardresearch

സീരിയലിലെ അമ്മായിയമ്മയെ വിവാഹം ചെയ്ത നായകൻ; വേറിട്ടൊരു പ്രണയകഥ

പ്രായവ്യത്യാസം പ്രണയത്തിനു തടസ്സമല്ലെന്നാണ് ഈ ദമ്പതികൾ ജീവിതം കൊണ്ടു പറയുന്നത്. ഇന്ദ്രനീലിനേക്കാളും 20 വയസ്സിനു മൂത്തതാണ് മേഘ്ന

പ്രായവ്യത്യാസം പ്രണയത്തിനു തടസ്സമല്ലെന്നാണ് ഈ ദമ്പതികൾ ജീവിതം കൊണ്ടു പറയുന്നത്. ഇന്ദ്രനീലിനേക്കാളും 20 വയസ്സിനു മൂത്തതാണ് മേഘ്ന

author-image
Entertainment Desk
New Update
Meghna Raami Indraaniel actor love story

സീരിയൽ താരങ്ങളും ദമ്പതികളുമായ ഇന്ദ്രനീലും മേഘ്ന റാമിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വ്യത്യസ്തമായൊരു പ്രണയകഥയാണ് ഈ ദമ്പതികൾക്ക് പറയാനുള്ളത്. പ്രായമോ പ്രായവ്യത്യാസമോ പ്രണയത്തിനു തടസ്സമല്ലെന്നാണ് ഈ ദമ്പതികൾ ജീവിതം കൊണ്ടു പറയുന്നത്. ഇന്ദ്രനീലിനേക്കാളും 20 വയസ്സിനു മൂത്തതാണ് മേഘ്ന.  സീരിയൽ മേഖലയിൽ ഒന്നിച്ചു വർക്കു ചെയ്യുമ്പോഴാണ് ഇവരുടെ പ്രണയം മൊട്ടിട്ടത്. 

Advertisment

ആദ്യമായി കാലചക്രം എന്ന സീരിയലിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. ആ സമയത്തു തന്നെ  ഇന്ദ്രനീലിന് മേഘ്നയോട് പ്രണയം തോന്നിയിരുന്നു. ഇന്ദ്രനീൽ പ്രണയം തുറന്നു പറയുകയും ചെയ്തു.  എന്നാൽ 20 വയസ്സിന്റെ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് മേഘ്ന പ്രണയം നിരസിച്ചു. എന്നാൽ, ഇന്ദ്രനീൽ പിന്മാറിയില്ല. വീണ്ടും 9 തവണ വിവാഹഭ്യർത്ഥന നടത്തി. ഒടുവിൽ മേഘ്ന യെസ് പറയുകയായിരുന്നു. 

Advertisment

രസകരമായൊരു കാര്യം, ഒരു സീരിയലിൽ ഇരുവരും മരുമകനും അമ്മായിയമ്മയുമായി അഭിനയിച്ചിരുന്നു എന്നതാണ്.  2003ൽ സംപ്രേക്ഷണം ചെയ്തിരുന്ന ചക്രവാകം എന്ന സീരിയലിൽ ആയിരുന്നു അമ്മായി അമ്മ- മരുമകൻ കോമ്പോ ആയി ഇരുവരുമെത്തിയത്. 

എന്നാൽ, പ്രായവ്യത്യാസവും സീരിയലിലെ മരുമകനെ വിവാഹം കഴിച്ചു എന്നതുമൊക്കെ പലപ്പോഴും തനിക്കെതിരെയുള്ള സൈബർ ബുള്ളിയിംഗിനു കാരണമാവാറുണ്ടെന്ന് മേഘ്ന പറയുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇതിനെചൊല്ലി വിമർശനങ്ങളും പരിഹാസങ്ങളും താരങ്ങൾ ഏറ്റുവാങ്ങുകയാണ്. 

"ഞങ്ങളുടെ ശരീരഘടനയും ഞാനൽപ്പം ലൗഡായ ആളാണെന്ന വസ്തുതയും കണക്കിലെടുക്കുമ്പോൾ, എൻ്റെ ഭർത്താവിൽ (ഇന്ദ്രനീൽ) ഞാൻ ആധിപത്യം പുലർത്തുന്നുവെന്ന് ആളുകൾ കരുതുന്നു. ഞാൻ സ്‌ക്രീനിൽ ആധിപത്യം പുലർത്തുന്ന കുറച്ച് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഞാൻ ഇന്ദ്രനീലിനെക്കാൾ ലൗഡും വാചാലയുമാണ്. അതിനർത്ഥം ഞാൻ ആധിപത്യം പുലർത്തുന്നു എന്നല്ല.  നമ്മൾ എന്താണെന്നും ആര് ആരെ ശ്രദ്ധിക്കുന്നുവെന്നും  ഞങ്ങൾ രണ്ടുപേർക്കും മാത്രമേ അറിയൂ. ഞങ്ങളെ വിധിക്കാൻ ഇവരൊക്കെ ആരാണ്?" എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന ചോദിക്കുന്നത്.  

തനിക്കെതിരെ ഉയരുന്ന ബോഡി ഷേമിംഗ് കമന്റുകളെ കുറിച്ചും മേഘ്ന വാചാലയായി. "എൻ്റെ ഭർത്താവ് 40-കളിൽ പോലും സുന്ദരനാണ്. അവൻ വളരെ സുന്ദരനാണെന്ന് പെൺകുട്ടികൾ ഇപ്പോഴും എനിക്ക് മെസ്സേജ് ചെയ്യാറുണ്ട്. എൻ്റെ മകനാണോ എന്ന് ആളുകൾ ചോദിച്ച സന്ദർഭങ്ങളുണ്ട് (ചിരിക്കുന്നു). ഞാൻ 'തടിച്ചിയാണ്, ആനയെപോലെ ഇരിക്കുന്നു, അവനെപ്പോലെ സുന്ദരനായ ഒരാൾക്ക് അനുയോജ്യയല്ല' എന്നൊക്കെ സോഷ്യൽ മീഡിയയിൽ ആളുകൾ  കമന്റ് ചെയ്യാറുണ്ട്.  'അവളെപ്പോലെ തടിച്ച, വിരൂപയായ ഒരു സ്ത്രീയുടെ കൂടെ എങ്ങനെ കിടക്കും' എന്നൊക്കെയാണ് ചിലർ ഇന്ദ്രനീലിനോട് കമൻ്റുകളിൽ ചോദിച്ചത്." 

വിഷാദത്തിലൂടെ കടന്നുപോയ കാലവും മേഘ്ന ഓർത്തെടുത്തു. "ഞങ്ങളുടെ വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ ഒരു ഷോയുടെ സെറ്റിൽ വെച്ചുണ്ടായ ഗർഭം അലസലിന് ശേഷം, ഞാൻ 6 വർഷത്തിലേറെ വിഷാദത്തിലായിരുന്നു. കരിയറിൻ്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഞാൻ ജോലി നിർത്തി. എഴുന്നേറ്റു ഭക്ഷണം കഴിക്കും, ഇതല്ലാതെ ആ സമയത്ത് ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ഗർഭധാരണം, ജോലി എല്ലാറ്റിനോടും എനിക്കു വെറുപ്പ് തോന്നി. ആ സമയത്ത്, ഭ്രാന്തു പിടിച്ചതുപോലെ ഞാൻ ഐസ്‌ക്രീമും ബിരിയാണിയുമൊക്കെ അമിതമായി കഴിച്ചു. എന്റെ ശരീരഭാരം കൂടി. ആളുകൾ കളിയാക്കുന്നതുപോലെ പൊണ്ണത്തടിയായി. എന്നാൽ ഒരിക്കൽ പോലും എൻ്റെ ഭർത്താവ് എന്നോട് അതേക്കുറിച്ച് ചോദിക്കുകയോ ജോലി ചെയ്യാൻ നിർബന്ധിക്കുകയോ എനിക്ക് തോന്നാത്ത എന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്തില്ല. അവനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു."

Read More

Valentines Day Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: