/indian-express-malayalam/media/media_files/2025/09/27/revolver-ringo-2025-09-27-11-05-58.jpg)
Revolver Ringo
താരകാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ നാരായണന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റിവോള്‍വര്‍ റിങ്കോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: ആര്യൻ ഖാൻ അനുഭവിച്ചത് ഒരു കുട്ടിയും അനുഭവിക്കരുത്: ബോബി ഡിയോൾ
സൂപ്പര്‍ നാച്ചുറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന നാലു കുട്ടികളുടെ കഥ പറയുന്ന ചിത്രമാണിത്. തങ്ങള്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികള്‍ക്ക് മുന്നില്‍ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നു. പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരണ്‍ നാരായണന്‍ അവതരിപ്പിക്കുന്നത്.
Also Read: ഐശ്വര്യയുമായി പിരിഞ്ഞതിൽ പിന്നെ ആ പാട്ട് കേൾക്കുമ്പോൾ സൽമാൻ കരയുമായിരുന്നു
വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാന്‍ (മാളികപ്പുറം ഫെയിം ആദി ശേഷ്, വിസാദ് കൃഷ്ണന്‍, ധ്യാന്‍ നിരഞ്ജന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്‌സ്, സാജു നവോദയാ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോന്‍, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന്‍ പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറ, അര്‍ഷ, സൂസന്‍ രാജ്, കെ.പി.ഏ.സി, ആവണി എന്നിവരും ചിത്രത്തിലുണ്ട്.
Also Read: ഈ വെള്ളിയാഴ്ച ഒടിടിയിൽ എത്തിയ 8 ചിത്രങ്ങൾ: New OTT Releases This Friday
കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
Also Read: ജോർജ് കുട്ടിയെ പൊന്നാട അണിയിച്ച് റാണി; ദൃശ്യം 3 സെറ്റിലെ ആഘോഷചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.