/indian-express-malayalam/media/media_files/2025/07/02/meenakshi-anoop-with-mamitha-father-dr-baiju-2025-07-02-11-14-45.jpg)
ജൂലൈ 1, ദേശീയ ഡോക്ടർ ദിനമായിരുന്നു. രാജ്യത്തെ ഡോക്ടർമാരുടെ പ്രതിബദ്ധതയും കാരുണ്യവും സേവനവുമൊക്കെ ആദരിക്കുന്നതിനായാണ് ഈ ദിനം ആചരിച്ച് വരുന്നത്. ദേശീയ ഡോക്ടർ ദിനത്തിൽ നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
Also Read: സിനിമയിൽ തുടക്കം കുറിച്ച് വിസ്മയ; ആശംസകളുമായി മോഹൻലാൽ
തങ്ങളുടെ ഫാമിലി ഡോക്ടറെ പരിചയപ്പെടുത്തുകയാണ് മീനാക്ഷി. "ഇത് എൻ്റെ പ്രിയ ഡോക്ടർ, ഡോ. ബൈജു. ബൈജു ഡോക്ടർ എന്നു പറഞ്ഞാൽ ഈ നാടെങ്ങുമറിയും. പക്ഷെ നമ്മുടെ പ്രിയതാരം മമിത ബൈജുവിൻ്റെ അച്ഛൻ എന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരുമറിയും. ഈ ഡോക്ടർ ദിനത്തിൽ, ഈ പ്രിയ ഡോക്ടറെക്കുറിച്ച് രണ്ടു വാക്ക് പറയാതെങ്ങനെ... കാണാൻ കയറിച്ചെല്ലുമ്പോൾ, നിറഞ്ഞ് ചിരിച്ച് സ്നേഹം നിറച്ച് ഒരു ചോദ്യമുണ്ട്. "എന്നാടീ ... കുഞ്ഞെ" സത്യം പറഞ്ഞാൽ അതോടെ സകല അസുഖവും പമ്പ കടക്കും. എല്ലാവരോടും ഇങ്ങനെ തന്നെ സ്നേഹത്തോടെ പെരുമാറുന്ന ഡോക്ടർ. ഡോക്ടറെക്കുറിച്ച് പറയാൻ അറിയുന്നവർക്ക് നൂറ് നാവാണ്. ഞങ്ങളുടെ ഫാമിലി ഡോക്ടർ. എൻ്റെ കൊച്ഛച്ചനെ ഞാൻ വിളിക്കുന്നത് 'ഡു ' എന്നാണ്. ഡു ആകട്ടെ ബൈജു ഡോക്ടറിൻ്റെ കട്ട ഫാനും(ഡോ. ബൈജു... ഹോസ്പിറ്റൽ 'മെരിറ്റസ് ', കിടങ്ങൂർ സൗത്ത് കോട്ടയം)," മീനാക്ഷി കുറിച്ചു.
Also Read: ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായിക; ആളെ മനസ്സിലായോ?
2017ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ ആണ് മമിതയുടെ ആദ്യചിത്രം. പിന്നീട് ഹണി ബീ2, ഡാകിനി, വരത്തൻ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, ഓപ്പറേഷൻ ജാവ, രണ്ട്, സൂപ്പർ ശരണ്യ, പ്രണയവിലാസം, രാമചന്ദ്ര ബോസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മമിത വേഷമിട്ടു. തുടർന്നുവന്ന, പ്രേമലു എന്ന ചിത്രം മമിതയെ സൗത്തിന്ത്യയിലും പ്രശസ്തയാക്കി.
Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
റിബൽ എന്ന ചിത്രത്തിലൂടെ മമിത തമിഴിലും അരങ്ങേറ്റം കുറിച്ചു. ഡിയര്‍ കൃഷ്ണ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് മമിത. മലയാളത്തില്‍ പ്രേമലുവിന്റെ രണ്ടാം ഭാഗവും മമിതയെ കാത്തിരിപ്പുണ്ട്.
Also Read: "വനവാസത്തിനു ശേഷം രാജാവ് തിരിച്ചുവരുന്നു, ഇനി പട്ടാഭിഷേകം"; മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.