scorecardresearch

എന്റെ കഞ്ഞിയിലാണ് സർ പാറ്റയിട്ടത്; സിബി മലയിലിനെതിരെ വിമർശനവുമായി  പദ്മകുമാർ

"എന്നെ കൊന്നു കളയൂ ശ്രീ സിബി മലയിൽ. സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാർഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്,' സിബി മലയിലിനെതിരെ രൂക്ഷ വിമർശനവുമായി പദ്മകുമാർ

"എന്നെ കൊന്നു കളയൂ ശ്രീ സിബി മലയിൽ. സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാർഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്,' സിബി മലയിലിനെതിരെ രൂക്ഷ വിമർശനവുമായി പദ്മകുമാർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Siby Malayil  MB Padmakumar

Siby Malayil & MB Padmakumar

സംവിധായകൻ സിബി മലയിലിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ  എം ബി പദ്മകുമാർ. തന്റെ സിനിമയെ കുറിച്ച് സിബി മലയിൽ നടത്തിയ പരാമർശം ചിത്രത്തിന്റെ റിലീസിനെ ബാധിച്ചെന്നാണ് പദ്മകുമാർ പറയുന്നത്.

Advertisment

സുരേഷ് ഗോപിയുടെ പുതിയ ചിത്രം ‘ജെഎസ് കെ’യുടെ പേരമാറ്റണമെന്ന സെൻസർ ബോർഡ് പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് പുതിയ പ്രശ്നങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. എം.ബി. പദ്മകുമാറിന്റെ സിനിമയ്ക്കും സമാനമായ അനുഭവമുണ്ടായിരുന്നുവെന്നും പദ്മകുമാറിന്റേത് ചെറിയൊരു സിനിമയായിരുന്നുവെന്നും അതിന്റെ പേര് മാറ്റി സംവിധായകൻ തന്നെ ആ പ്രശ്നം പരിഹരിച്ചെന്നുമാണ് സിബി മലയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

Also Read: ജെഎസ്കെ വിവാദം; 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

“പദ്മകുമാർ എന്നൊരു സംവിധായകന്റെ ഒരു സിനിമയക്കും ഇതേപോലെ  പേര് സംബന്ധമായ ഒരു വിഷയമുണ്ട്. അതിലും ജാനകി തന്നെയായിരുന്നു. ജാനകി എന്ന പേര് മാറ്റാതെ അത് സെൻസർ ബോർഡ് അംഗീകരിക്കില്ല, സർട്ടിഫിക്കറ്റ് കൊടുക്കില്ല എന്ന തീരുമാനം ഉണ്ടായിരുന്നു. അതൊരു ചെറിയ സിനിമയാണ്, ഫെസ്റ്റിവലുകൾക്ക് അയക്കാൻ വേണ്ടി ചെയ്ത ഒരു സിനിമയാണ്. സംവിധായകൻ നേരിട്ട് അത് കൈകാര്യം ചെയ്യുകയായിരുന്നു,” സിബി മലയിൽ പറഞ്ഞു. 

Advertisment

Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ

'ചെറിയ സിനിമ/ അവാർഡ് സിനിമ' എന്നീ രീതികളിലുള്ള സിബി മലയിലിന്റെ പരാമർശമാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്. സിനിമയെ കുറിച്ച് ചെറിയ സിനിമ എന്ന വിശേഷണം സിബി മലയിൽ നടത്തിയതോടെ   സിനിമ പുറത്തിറക്കാൻ സഹായിക്കാമെന്നേറ്റ ഡിസ്ട്രിബ്യൂട്ടർ പിന്മാറിയെന്നാണ് പദ്മകുമാർ പറയുന്നത്. തന്റെ ചിത്രത്തിനു നേരെ സെൻസർ ബോർഡിൽ നിന്ന് പ്രശ്നമുണ്ടായപ്പോൾ സിനിമാസംഘടനയിലെ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു.

Also Read: ഏറ്റവും പോപ്പുലറായത് ആ കഥാപാത്രം, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ല: അർജുൻ രാധാകൃഷ്ണൻ

“സിബിമലയിൽ സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാർഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ അല്ലെങ്കിൽ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കിൽ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലെ സാറേ. അത് പ്രേക്ഷകർ കാണണ്ട അല്ലേ സാറേ. സാർ ആ സിനിമ കണ്ടോ അല്ലെങ്കിൽ സാർ സിനിമയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ ? ഇത് തന്നതല്ലേ സാറേ സെൻസ് ബോർഡും ചെയ്തേ. സിനിമ കാണാതെ അവർ മുൻവിധിയോടു കൂടി സമീപിക്കുകയല്ലായിരുന്നോ. സാറിന് ഒരു കാര്യം അറിയാമോ. ഞാൻ കഴിഞ്ഞ 7 മാസമായിട്ട് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്." 

"ആ സിനിമ എല്ലാം തീർത്തൊടുവിൽ സെൻസർ ചെയ്തു കിട്ടി. ഞാൻ തോറ്റ്, പേടിച്ച് ആണ് സെൻസർ ചെയ്തു കിട്ടിയത്. അത് കഴിഞ്ഞ് തിയേറ്ററിൽ എത്തിക്കണമല്ലോ, സൂപ്പർ താരങ്ങൾ ഒന്നുമില്ല. വർഷങ്ങളായിട്ട് സിനിമ സ്വപ്നം കണ്ടു നടന്ന ഒരുപാട് പേരുടെ മുഖമാണ് സാറേ, അവരുടെ വയറാണ് സാറേ ആ സിനിമയുടെ കണ്ടെന്റ്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ തിയേറ്റിന്റെ തിരശീല കിട്ടാൻ വലിയ ബുദ്ധിമുട്ടല്ലേ. ഒരു ഡിസ്ട്രിബ്യൂട്ടറും വരത്തില്ല. ഞാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ വേണ്ടി ഒരാളെ അതിന് ഒപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം സാറിന്റെ സംസാരം കേട്ട് എന്നെ വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ? “നിങ്ങൾ പറഞ്ഞത് ഇത് വലിയ സിനിമയാണ്, പ്രേക്ഷകർ ഇഷ്ടപ്പെടും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ സിബിമലയിൽ പറഞ്ഞല്ലോ അതൊരു ചെറിയ സിനിമയാണെന്ന്. അവാർഡ് സിനിമയ്ക്ക് ഞാൻ പൈസ മുടക്കുന്നില്ല’’ എന്നാണ്. സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്," പത്മകുമാറിന്റെ വാക്കുകളിങ്ങനെ. 

Also Read: ഷെഫാലിയുടെ അപ്രതീക്ഷിത വിയോഗം; നടുക്കം മാറാതെ ആരാധകർ

Controversy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: