/indian-express-malayalam/media/media_files/2024/12/25/LdpYJn1GQSE4Nwn0phuO.jpg)
Marco box office collection day 5
Marco box office collection: ഗംഭീര പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ.' ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. റിലീസായി അഞ്ചു ദിവസം പിന്നിടുമ്പോൾ, ആഗോള ബോക്സ് ഓഫീസിൽ അൻപതു കോടി രൂപ പിന്നിട് സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാർക്കോ.
ചിത്രത്തിന്റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം ആദ്യ ദിനം ആഗോള കളക്ഷനായി 10 കോടിക്കുമേൽ സ്വന്തമാക്കിയിരുന്നു. ക്രിസ്മസ് അവധി പ്രമാണിച്ച് കളക്ഷനിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായി.
അതേസമയം, ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദർശനത്തിനെത്തും. മൂന്നു കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. മാർക്കോയുടെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 5 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിലെ സംഘട്ടനങ്ങൾ പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.
ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
Read More
- 'എന്റെ മകന് പോയി,' കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നുവെന്ന് നടി തൃഷ
- 'ഇനി കാതൽ, പരിശുദ്ധ കാതൽ;' സൂര്യ - കാർത്തിക് സുബ്ബരാജ് ചിത്രം "റെട്രോ," ടീസർ
- വയലിൻ വായിച്ച് മമ്മൂട്ടി, ക്രിസ്മസ് വൈബിൽ മോഹൻലാലും ദുൽഖറും താരങ്ങളും; വൈറൽ വീഡിയോ
- 'ആശുപത്രിയിലുള്ള കുട്ടിയുടെ വിവരം ഓരോ നിമിഷവും തിരക്കുന്നു' ; അല്ലു അർജുൻ
- 'ഇനി സിനിമ ഹിറ്റായിക്കോളും;' സ്ത്രീ മരച്ചത് അറിഞ്ഞ് അല്ലു അർജുൻ പറഞ്ഞത് ഇങ്ങനെ; ആരോപണവുമായി എംഎൽഎ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.