scorecardresearch

രംഗൻ ചേട്ടനെയും കുട്ടേട്ടനെയും നെഞ്ചേറ്റി ഇന്ത്യൻ സിനിമ; ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ ചിത്രങ്ങൾ

ഏറെ പ്രതീക്ഷകളോടെയെത്തിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം ആരും അറിയാതെ വന്ന കൊച്ചു ചിത്രങ്ങളും അവിശ്വസനീയ പ്രകടനം കാഴ്ചവച്ച വർഷമാണിത്

ഏറെ പ്രതീക്ഷകളോടെയെത്തിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം ആരും അറിയാതെ വന്ന കൊച്ചു ചിത്രങ്ങളും അവിശ്വസനീയ പ്രകടനം കാഴ്ചവച്ച വർഷമാണിത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
most searched movies in India

Most searched movies in India

മലയാളം സിനിമയുടെ സുവർണ കാലഘട്ടങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന വർഷമാണ് 2024. തുടർച്ചയായ ബ്ലോക്ബസ്റ്റർ ഹിറ്റുകളിലൂടെ ഇന്ത്യൻ സിനിമ മേഖലയുടെ ആകെ ശ്രദ്ധനേടാൻ മലയാളം ചിത്രങ്ങൾക്കായി. പ്രേമലു മുതൽ സൂക്ഷ്മദര്‍ശിനി വരെ ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിരവധിയാണ്. 

Advertisment

ബോളിവുഡ് അടക്കമുള്ള മറ്റു ഇന്ത്യൻ ഭാഷകളിൽ നിന്നും നിരവധി മികച്ച ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിയ വർഷമാണിത്. ഏറെ പ്രതീക്ഷകളോടെയെത്തിയ ബിഗ് ബജറ്റ് ചിത്രങ്ങളും ആരും അറിയാതെ വന്ന കൊച്ചുചിത്രങ്ങളും അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു. 

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ പബ്ലിസിറ്റിക്കായി കോടികളാണ് നിർമ്മാതാക്കൾ ചെലവഴിച്ചത്. ഇതിന്റെ ഫലമായി ഓരോ ചിത്രങ്ങളുടെയും റിലീസ് ഗൂഗിളിലും ട്രെന്റെങ്ങായി മാറിയിരുന്നു. ഇപ്പോഴിതാ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. രണ്ടു മലയാളം ചിത്രങ്ങൾ ഉൾപ്പെടെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ ആദ്യ പത്തിൽ ഇടംനേടിയിട്ടുണ്ട്. 

മലയാളം സിനിമയുടെ എക്കാലത്തെയും മികച്ച ബ്ലോക്ബസ്റ്റർ ഹിറ്റുകളായി മാറിയ 'മഞ്ഞുമ്മൽ ബോയ്സും,' 'ആവേശ'വുമാണ് പട്ടികയിൽ ഇടംനേടിയ മലയാളം ചിത്രങ്ങൾ. മലയാളത്തിന്റെ എക്കാലത്തെയും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിനു പുറമെ തമിഴിലും തരഗം സൃഷ്ടിച്ചിരുന്നു. പട്ടികയിൽ ഏഴാം സ്ഥാനത്താണ് ചിത്രം. ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ആവേശം പട്ടികയിൽ പത്താം സ്ഥാനത്താണ്.

Advertisment

രാജ്കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ അമർ കൗശിക്ക് ചിത്രം 'സ്ട്രീ 2' ആണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ഇന്ത്യൻ ചിത്രം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമലഹാസൻ എന്നിവർ ഒരുമിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2899 എഡി' ആണ് രണ്ടാം സ്ഥാനത്ത്. ലേക സിനിമയുടെ തന്നെ ശ്രദ്ധനേടിയ '12ത് ഫെയിൽ' 'ലപ്പട്ട ലേഡിസ്' തുടങ്ങിയ ചിത്രങ്ങളാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. 

തെലുങ്കിൽ നിന്നുള്ള സൂപ്പർ ഹീറോ ചിത്രമായ ഹനു-മാൻ, വിജയ് നായകനായ ഗോട്ട്, പ്രഥ്വിരാജ്- പ്രഭാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സലാർ എന്നീ ചിത്രങ്ങളും പട്ടികയിലുണ്ട്. വിജയ് സേതുപതി ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പർഹിറ്റ് ചിത്രം 'മഹാരാജ' ആറം സ്ഥാനത്തോടെ പട്ടികയിലുണ്ട്. ഹീരമാണ്ഡി, മിർസാപൂർ, ദി ലാസ്റ്റ് ഓഫ് അസ് എന്നിവ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സീരീസുകളാണ്.

Read More

Soubin Shahir Malayalam Film Industry Fahadh Faasil Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: