/indian-express-malayalam/media/media_files/uploads/2021/01/manju-poornima.jpg)
സിനിമയിലെ സൗഹൃദങ്ങളിലെന്നും പ്രേക്ഷകര്‍ക്ക് കൗതുകങ്ങളുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. ഇക്കൂട്ടത്തിൽ സംയുക്ത വർമയും ഉണ്ട്. എന്നാൽ വളരെ വിരളമായേ ഫൊട്ടോകളിൽ സംയുക്തയെ കാണാറുള്ളൂ. ഇക്കുറി സുഹൃത്തുക്കൾക്കൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ. മഞ്ജുവിനും ഗീതുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രമാണ്. ഇത് ഓർമയുണ്ടോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ ചോദിക്കുന്നത്.
Read More: അസാധ്യ പ്രകടനവുമായി ജയസൂര്യ; 'വെള്ളം' റിവ്യൂ
Read More: ദൈവം തരാൻ മറന്നുപോയ സഹോദരങ്ങൾ: മഞ്ജുവിനും സംയുക്തയ്ക്കുമൊപ്പം ഭാവന
Read More: എന്റെ രസികത്തി കൂട്ടുകാരിയ്ക്ക്; സംയുക്തയ്ക്ക് അടിപൊളി ആശംസയുമായി മഞ്ജു വാര്യർ
Read More: കൂട്ടുകാരി, നമ്മള്‍ കോര്‍ത്ത കൈയഴിയാതെ; സ്നേഹത്തോടെ ഗീതുവും പൂർണിമയും
Read More: എന്റേതെന്ന് ഗീതു, ഞാൻ നമ്മളെ സ്നേഹിക്കുന്നെന്ന് പൂർണിമ; മഞ്ജുവിന് പിറന്നാൾ ആശംസകൾ
പൂർണിമയും മഞ്ജുവുമാണ് കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം സജീവമായി നിൽക്കുന്ന രണ്ടുപേർ. ഗീതു മോഹൻദാസും കുറേയൊക്കെ സജീവമാണ്. സംയുക്ത വർമ വളരെ വിരളമായേ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ.
Read More: നമുക്ക് കുറേ രഹസ്യങ്ങളുണ്ടെന്ന് അവർ കരുതും; പൂർണിമയോട് മഞ്ജു വാര്യർ
ഇവരുടെ കൂട്ടത്തിലെ മറ്റൊരു സുഹൃത്ത് ഭാവനയാണ്. ഭാവനയും ഇടയ്ക്ക് ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.