scorecardresearch

പിന്നല്ല!!! നീ പൊളിക്ക് മുത്തേ...; കൂട്ടുകാരിയുടെ ചിത്രത്തിന് കൈയ്യടിച്ച് മഞ്‍ജു

'ടോക്സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്', മലയാളികളുടെ പ്രിയ താരം ഗീതു മോഹന്‍ദാസ് ചിത്രം സംവിധാനം ചെയ്യും.

'ടോക്സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്', മലയാളികളുടെ പ്രിയ താരം ഗീതു മോഹന്‍ദാസ് ചിത്രം സംവിധാനം ചെയ്യും.

author-image
Entertainment Desk
New Update
Geetu Manju Warrier

പ്രിയ കൂട്ടുകാരി ഗീതു മോഹൻദാസിന്റെ ചിത്രത്തിനെ വരവേറ്റ് നടി മഞ്‍ജു വാര്യർ.  ഗീതുവിന്റെ ഏറ്റവും പുതിയ ചിത്രം 'ടോകിസ്‌ക്' ടൈറ്റിൽ റിവീൽ ഇന്ന് നടന്നതിന്റെ പിന്നാലെ, മഞ്‍ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അത് ഷെയർ ചെയ്തു.  'പിന്നല്ല!!!!' എന്നാണ് അതിനു താരം അടിക്കുറിപ്പ് നൽകിയത്.

Advertisment

നിവിൻ പോളി നായകനായ 'മൂത്തോൻ' എന്ന ചിത്രത്തിനു ശേഷം ഗീതു മോഹൻദാസ് സംവിധായകയുടെ കുപ്പായമണിയുന്ന ചിത്രമാണിത്. 

manju screenshot

'ടോക്സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത്  'കെജിഎഫ്' ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ ശ്രിഷ്ടിച്ച പാൻ ഇന്ത്യൻ താരം യഷ് ആണ്. ചിത്രം 2025 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒരുമിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

'കെജിഎഫ് ചാപ്റ്റർ-2' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനു ശേഷം യഷിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ചലച്ചിത്ര പ്രേമികൾ. 'കെജിഎഫി'ന്റെ മൂന്നാം ഭാഗമായിരിക്കും അടുത്തതായി പുറത്തിറങ്ങുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ചാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കെജിഎഫിന്റ വിജയം വൻആരാധക പിന്തുണയാണ് താരത്തിനു നേടിക്കൊടുത്തത്. പ്രഭാസിനു പിന്നാലെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും സ്വാധീനമുള്ള താരമായി യഷിന് മാറാൻ സാധിച്ചിരുന്നു. 

Advertisment

Read Here

Geethu Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: