scorecardresearch

'ശ്രദ്ധേയനായ ഒരു നേതാവുമായുള്ള പ്രചോദനാത്മക സംഭാഷണം';ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മമ്മൂട്ടി

മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്

മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്

author-image
Entertainment Desk
New Update
MAMMOOTY VICE PRESIDENT

മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനൊപ്പം

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി.ന്യൂഡൽഹിയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപയുടെ വസതിയിൽ മമ്മൂട്ടി സന്ദർശനം നടത്തിയത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോൺ ബ്രിട്ടാസ് എംപി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഉണ്ടായിരുന്നു. ശ്രദ്ധേയനായ ഒരു നേതാവുമായുള്ള അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണമായിരുന്നുവെന്നും സന്ദർശനത്തിന് ശേഷം  മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

Advertisment

"ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിനെ കാണാനും സമയം ചെലവഴിക്കാനും സാധിച്ചതിൽ അഭിമാനിക്കുന്നു. ശ്രദ്ധേയനായ ഒരു നേതാവുമായുള്ള അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണം. അവസരത്തിന് നന്ദി." – മമ്മൂട്ടി കുറിച്ചു

മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്.ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് ഉറ്റുനോക്കുന്നത്.  ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്.

നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ബോളിവുഡിലെ പ്രമുഖ ഛായാ​ഗ്രാഹകനായ  മനുഷ് നന്ദന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Advertisment

mammootty visit vicepresident1

ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം മേനോനും ബസൂക്കയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Read More

Vice President Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: