/indian-express-malayalam/media/media_files/2025/10/01/mammootty-latest-update-fi-2025-10-01-13-36-57.jpg)
മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിക്കുന്നു
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് വലിയൊരു സന്തോഷവാർത്തയായിരുന്ന അടുത്തിടെ താരത്തിൻ്റെ അടുത്ത സുഹൃത്തും നിർമാതാവുമായ ആൻ്റോ ജോസഫ് പങ്കുവച്ച ചിത്രം. "സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി!," എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കിട്ട് ജോർജ് അന്ന് കുറിച്ചത്.
ചികിത്സാർത്ഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയിൽ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. മമ്മൂക്കയെ ഏറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൻ്റെ ആവേശത്തിലാണ് ആരാധകരിപ്പോൾ. സിനിമാ ചിത്രീകരണത്തിനായി ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഹൈദരബാദിലേക്ക് പുറപ്പെട്ട മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Also Read: 52 വർഷം പഴക്കമുണ്ട് ഈ ചിത്രത്തിന്; മഹാരാജാസിന്റെ സ്വന്തം മമ്മൂട്ടി, ത്രോബാക്ക് ചിത്രങ്ങളിലൂടെ
'പാട്രിയറ്റിൻ്റെ' ഷൂട്ടിനായി ഹൈദരാബാദിലെ ലൊക്കേഷനിലെത്തിയ മമ്മൂട്ടി തന്നെ ഓർത്തവരോടും പ്രാർത്ഥിച്ചവരോടും നന്ദി പറഞ്ഞു.
"എല്ലാം ഞാൻ അറിയുന്നുണ്ട്, പറയാൻ ബുദ്ധിമുട്ടെണ്ട, മനസിലായി. പ്രാർത്ഥനകൾക്ക് എല്ലാം ഫലം കണ്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ… ഫലം കിട്ടും, ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി" എന്നാണ് ലൊക്കേഷനിൽ കാത്തുനിന്ന മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി സിനിമയിലേയ്ക്ക് തിരികെ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ഈ ബിഗ് ബജറ്റിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകരും. 18 വർഷങ്ങൾക്കു ശേഷമാണ് ഈ സിനിമയിലൂടെ വീണ്ടും താരരാജാക്കൻമാർ ഒരുമിച്ചെത്തുന്നത്. ഇതിനു മുമ്പ് ട്വൻറി20 എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
Also Read: 'മമ്മൂട്ടി ഈസ് ബാക്ക്;' മെഗാസ്റ്റാർ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്
ശ്രീലങ്കയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ശ്രീലങ്കയ്ക്ക് പുറമെ അബുദാബി, ലണ്ടൻ, തായ്ലൻഡ്, അസർബൈജാൻ, ഹൈദരാബാദ്, ദില്ലി, വിശാഖപട്ടണം എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആൻറോ ജോസഫ് നിർമ്മാണവും നിർവ്വഹിക്കുന്നു.ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ് ഛായാഗ്രഹണം. കോ പ്രൊഡ്യൂസർമാർ - സി.ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരും നിർവ്വഹിക്കുന്നു.
Read More: കിംഗ് ഈസ് ബാക്ക്; വീണ്ടും ലൊക്കേഷനിലേക്ക് പറന്ന് മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.