/indian-express-malayalam/media/media_files/2025/10/01/mammootty-2025-10-01-08-14-58.jpg)
മമ്മൂട്ടി
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹൈദരബാദിലേക്ക് പുറപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് മമ്മൂട്ടി ഹൈദരബാദിലേക്ക് പുറപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മമ്മൂട്ടി പുറപ്പെടുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/09/30/mammootty-2025-09-30-18-37-50.jpg)
സ്വന്തമായി കാറോടിച്ചാണ് മമ്മൂട്ടി എയർപോർട്ടിലെത്തിയത്. എന്നാൽ മാധ്യമങ്ങളോട് മമ്മൂട്ടി ഒന്നും പ്രതികരിച്ചില്ല. ഭാര്യ സുലുവും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു. ഏഴ് മാസത്തെ വിശ്രമത്തിന് ശേഷമാണ് മഹേഷ് നാരായണന്റെ പാട്രിയറ്റിന്റെ സെറ്റിലേക്ക് മമ്മൂട്ടിയെത്തുന്നത്.
45 ദിവസം പേട്രിയട്ടിൽ അഭിനയിച്ചു കഴിഞ്ഞാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. 45 ദിവസത്തെ ഷെഡ്യൂളാണ് സിനിമയ്ക്ക് ഇനിയുള്ളത്. ഒക്ടോബർ ഒന്നിനാണ് ചിത്രീകരണം തുടങ്ങുക.
"ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ചവരോട് നന്ദി പറയാൻ വാക്കുകൾ പോരാ. ദ് കാമറ ഈസ് കോളിങ്"- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
Also Read:'മമ്മൂട്ടി ഈസ് ബാക്ക്;' മെഗാസ്റ്റാർ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്
250 ദിവസത്തിൽ കുറച്ചു വായിക്കുകയും കുറച്ച് സിനിമകൾ കാണുകയും ചെയ്തു. തിരക്കു കാരണം സംസാരിക്കാൻ കഴിയാതിരുന്ന പഴയ സുഹൃത്തുക്കളെ വീണ്ടും വിളിച്ച് അവർക്ക് മടുക്കുവോളം സംസാരിച്ചുവെന്നാണ് മമ്മൂട്ടി മനോര ദിനപത്രത്തോട് പറഞ്ഞത്.
നേരത്തെ, മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്ന വിവരം ആന്റോ ജോസഫ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒക്ടോബർ ഒന്നിന് മഹേഷ് നാരായണന്റെ ചിത്രത്തിൽ താരം ജോയിൻ ചെയ്യുമെന്നാണ് ആന്റോ ജോസഫ് അറിയിച്ചിരുന്നത്.
Also Read:ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്ക്, എവിടെ കാണാം?
അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങും ഉള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിൻറെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ട് വന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും- ആൻറോ ജോസഫ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.
Also Read:ജീത്തു ജോസഫ് ചിത്രം മിറാഷ് ഒടിടിയിലേക്ക്: എവിടെ കാണാം?
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി സിനിമയിലേയ്ക്ക് തിരികെ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ഈ ബിഗ് ബജറ്റിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകരും. 18 വർഷങ്ങൾക്ക് ശേഷമാണ് ഈ സിനിമയിലൂടെ വീണ്ടും താരരാജാക്കൻമാർ ഒരുമിച്ചെത്തുന്നത്. ഇതിന് ട്വൻറി20 എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
ശ്രീലങ്കയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ശ്രീലങ്കയ്ക്ക് പുറമെ അബുദാബി, ലണ്ടൻ, തായ്ലൻഡ്, അസർബൈജാൻ, ഹൈദരാബാദ്, ദില്ലി, വിശാഖപട്ടണം എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആൻറോ ജോസഫ് നിർമ്മാണവും നിർവ്വഹിക്കുന്നു.ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ് ഛായാഗ്രഹണം. കോ പ്രൊഡ്യൂസർമാർ - സി.ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരും നിർവ്വഹിക്കുന്നു.
Read More:2 വർഷത്തിനു ശേഷം ആ മലയാള ചിത്രം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.