/indian-express-malayalam/media/media_files/2025/03/11/ZnynzlJfs53geTs67YDU.jpg)
മമ്മൂട്ടി
മകൾ സുറുമിയ്ക്കും മകൻ ദുൽഖർ സൽമാനുമൊപ്പം നടന്നുവരുന്ന മമ്മൂട്ടിയും സുൽഫത്തും. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ഈ പുതിയ വീഡിയോ. മമ്മൂട്ടിയ്ക്കും സുൽഫത്തിനുമൊപ്പം ദുൽഖറിനെ പല വേദികളിലും കാണാറുണ്ടെങ്കിലും മകൾ സുറുമിയെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. അതിനാൽ തന്നെ നാലുപേരും ഒന്നിച്ചുള്ള വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. എയർപോർട്ടിൽ നിന്നുള്ള വീഡിയോ ആണിത്.
തന്നെയും കുടുംബത്തെയും ഷൂട്ട് ചെയ്യുന്ന ക്യാമറാമാനെ നോക്കി മമ്മൂട്ടി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ദുൽഖർ സിനിമാരംഗത്തേക്ക് വന്നെങ്കിലും പെയിന്റിംഗിലാണ് സുറുമിയ്ക്ക് താൽപ്പര്യം. ലണ്ടനിൽ നിന്നാണ് സുറുമിപഠനം പൂർത്തിയാക്കിയത്. ബാംഗ്ലൂരിലെ ലൈറ്റ് ഹൗസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൽ കുട്ടികളെ ചിത്ര രചന പഠിപ്പിക്കുന്നുണ്ട് സുറുമി.
ബസൂക്കയാണ് ഇനി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണയക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
Read More
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
 - കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
 - അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
 - തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us