scorecardresearch

ഞങ്ങളുണ്ട് കൂടെ; വയനാടിന് സഹായഹസ്തം നീട്ടി താരങ്ങൾ

ഒരായുഷ്കാലത്തിന്റെ സമ്പാദ്യവും പ്രിയപ്പെട്ടവരെയുമെല്ലാം ഒരു രാത്രി പുലർന്നപ്പോഴേക്കും  നഷ്ടപ്പെട്ട് അനാഥരായി തീർന്ന മനുഷ്യരുടെ ഉള്ളുപൊള്ളിക്കുന്ന കഥകളാണ് വയനാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്

ഒരായുഷ്കാലത്തിന്റെ സമ്പാദ്യവും പ്രിയപ്പെട്ടവരെയുമെല്ലാം ഒരു രാത്രി പുലർന്നപ്പോഴേക്കും  നഷ്ടപ്പെട്ട് അനാഥരായി തീർന്ന മനുഷ്യരുടെ ഉള്ളുപൊള്ളിക്കുന്ന കഥകളാണ് വയനാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്

author-image
Entertainment Desk
New Update
Wayanad Landslide Celebrities extend support

വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായവർ, അതിജീവനത്തിന്റെ പാതയിലാണ്. ഒരായുഷ്കാലത്തിന്റെ സമ്പാദ്യവും പ്രിയപ്പെട്ടവരെയുമെല്ലാം ഒരു രാത്രി പുലർന്നപ്പോഴേക്കും  നഷ്ടപ്പെട്ട് അനാഥരായി തീർന്ന മനുഷ്യരുടെ ഉള്ളുപൊള്ളിക്കുന്ന കഥകളാണ് വയനാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് സൈന്യവും നേവിയും പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരുമെല്ലാം സജീവമായി ദുരന്തമുഖത്ത് രക്ഷാദൗത്യവുമായി മുന്നോട്ടുപോവുകയാണ്. 

Advertisment

ഉരുള്‍പൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായഹസ്തവുമായി സിനിമാരംഗത്തു നിന്നും നിരവധിപേർ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. മലയാളം ഇൻഡസ്ട്രിയിൽ നിന്ന് മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി കഴിഞ്ഞു.

മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  35 ലക്ഷം രൂപയാണ്  കൈമാറിയത്. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് നൽകിയത്. അതേസമയം, ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപയാണ്  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

അന്യഭാഷാ താരങ്ങളും വയനാടിന് സഹായഹസ്തം നീട്ടി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ് നടന്മാരായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന എന്നിവരും വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നു. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. 

Read More Entertainment Stories Here

Advertisment
Wayanad Landslide Dulquer Salmaan Suriya Karthi Vikram Nazriya Jyothika Rashmika Mandanna Mammootty Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: