/indian-express-malayalam/media/media_files/2025/08/13/mammootty-rajnikanth-2025-08-13-15-28-43.jpg)
ചിത്രം: ഫേസ്ബുക്ക്
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കൂലി.' ചിത്രം നാളെ വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്ക് എത്തുകയാണ്. രജനിയുടെ മാസ്സ് എൻട്രിക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുമ്പോൾ, സൂപ്പർ സ്റ്റാറിന് ആശംസയുമായി എത്തുകയാണ് പ്രിയതാരം മമ്മൂട്ടി.
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ രജനീകാന്തിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം കൂലിയുടെ വിജയത്തിന് ആശംസ നേരുകയും ചെയ്തിട്ടുണ്ട്. രജനീകാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ബഹുമതിയായണ് കാണുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടി കുറിച്ചു. തിളക്കവും പ്രചോദനവും എപ്പോഴും നിലനിർത്തണമെന്നും മമ്മൂട്ടി കുറിച്ചു. കൂലിയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ.
മമ്മൂട്ടിയും രജനീകാന്തും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു മണിരത്നത്തിന്റെ സംവിധാനത്തിൽ 1991-ൽ പുറത്തിറങ്ങിയ 'ദളപതി'. ചിത്രത്തിലെ ദേവയും സൂര്യയും ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. "പഴയ സൂര്യ, ദേവ പോലെ ഒരുമിച്ച് ഒരു സിനിമ പ്രതീക്ഷിക്കുന്നു" എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിൽ ഒരു ആരാധകന്റെ കമന്റ്.
Also Read: അപ്പന്റെ റാപ്പൊക്കെ കേട്ട് നീ അനുഭവിക്ക്: നീരജിന്റെ മകളോട് ചാക്കോച്ചൻ
അതേസമയം, രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡെ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരടങ്ങുന്ന വൻ താരനിരയും ബോളിവുഡ് ഐക്കൺ ആമിർ ഖാനും കൂലിയിൽ അഭിനയിക്കുന്നുണ്ട്. 'വിക്രം', 'ലിയോ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷിനൊപ്പം സൂപ്പർസ്റ്റാറും എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതു മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
Read More: ധനുഷുമായി പ്രണയത്തിൽ; നാത്തൂന്മാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് മൃണാൾ ഠാക്കൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us