/indian-express-malayalam/media/media_files/2025/08/13/jewel-mary-cancer-2025-08-13-13-55-56.jpg)
ജുവൽ മേരി
Jewel Mary’s Inspiring Cancer Battle: നഴ്സിംഗ് രംഗത്തു നിന്നും ആങ്കറിംഗിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തിയ വ്യക്തിയാണ് ജുവൽ. 2023ൽ ജുവലിന് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചിരുന്നു. ജീവിതം കടന്നുപോയ പരീക്ഷണഘട്ടങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ജുവൽ മേരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിവാഹം, ഡിവോഴ്സ്, അതിനു തൊട്ടു പിന്നാലെയെത്തിയ കാൻസർ, കാൻസറുമായുള്ള പോരാട്ടം, അതിജീവനം എന്നിവയെ കുറിച്ചൊക്കെ മനസ്സു തുറന്നു സംസാരിക്കുകയായിരുന്നു ജുവൽ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജുവൽ ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്.
Also Read: Su From So OTT: പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ ഹൊറർ ചിത്രം ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം
"വളരെ തിരക്കുള്ള ഒരു എംസി ആയിരുന്നു ജൂവൽ. പക്ഷേ കുറേ നാളുകളായി ഒരു വിവരവുമില്ല, എന്ത് പറ്റി ജീവിതത്തിൽ? എന്താ സംഭവിച്ചത്?" എന്നായിരുന്നു ധന്യ വർമ്മയുടെ ചോദ്യം.
"ഒറ്റ വാക്കിൽ പറഞ്ഞാൽ 'I was married, then I got Divorced'. ഞാൻ ഫൈറ്റ് ചെയ്തു ഡിവോഴ്സ് വാങ്ങിയ ഒരാളായിരുന്നു. പലർക്കും അതൊരു കേക്ക് വാക് ആയിട്ട് പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്ക് അങ്ങനെ ആയിരുന്നില്ല. എന്റെ സ്റ്റോറി അങ്ങനെ ആയിരുന്നില്ല. I struggled, I battled, I won. മ്യുച്വൽ കിട്ടാൻ വേണ്ടി തന്നെ ഞാൻ ഒരു 3 വർഷം അലഞ്ഞു തിരിഞ്ഞു. അവസാനം രക്ഷപ്പെട്ടു. ഡിവോഴ്സ് കിട്ടി."
"ഇതിന്റെ ഇടയിൽ ഒരു തമാശ എന്തെന്നാൽ, വളരെ രസമുള്ള കാര്യമാണ് കേട്ടോ. ഡിവോഴ്സ് ഒക്കെ മേടിച്ചു, അന്ന് എന്റെ കൈയിൽ സ്റ്റാർ സിംഗർ ഒക്കെ ചെയ്ത കുറച്ച് പൈസ ഉണ്ടായിരുന്നു. ഞാൻ ലൈഫ് ഒന്ന് അടിച്ചു പൊളിച്ചാലോ എന്ന് വിചാരിച്ചു യൂറോപ്പിൽ പോയി, അവിടെ ഉള്ള സുഹൃത്തുക്കളെ ഒക്കെ കണ്ടു, എന്റെ ബർത്ത്ഡേ ആഘോഷിച്ചു, പല രാജ്യങ്ങളിലും പോയി. പൈസ ഒക്കെ ഇങ്ങനെ പൊടിഞ്ഞു കൊണ്ടിരിക്കുവാണ്.
Also Read: ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? Bigg Bossmalayalam 7 Host:
ഇതെല്ലാം കഴിഞ്ഞു നാട്ടിൽ എത്തിയപ്പോൾ, എനിക്ക് തൈറോയിഡിന്റെ അസുഖം ഉണ്ട്. ആകെ ഒരു പ്രോബ്ലം എന്നത് ചുമയ്ക്കുമ്പോൾ കഫം വരും, പിന്നെ കരകരപ്പ്. ഞാനോർത്തു ഞാൻ ഇങ്ങനെ അലറി നടന്ന് പരിപാടി ഒക്കെ ചെയ്യുന്നത് അല്ലേ അതിന്റെ ആകും. വല്യ കാര്യമാക്കാൻ പോവാറില്ല. അങ്ങനെ ഒരു പതിവ് ചെക്കപ്പിനു പോയപ്പോൾ ഒന്ന് സ്കാൻ ചെയ്തു നോക്കിയേക്കാം എന്ന് ഡോക്ടർ പറഞ്ഞു. ഇതിന്റെ ആവശ്യമൊന്നുമില്ല, എങ്കിലും ചെയ്തേക്കാം എന്നാണ് എന്റെ മനസ്സിൽ.
സ്കാനിങ് മുറിയിൽ, അവർ എന്റെ സ്കാൻ വട്ടം ഒക്കെ വരക്കുന്നതും പരസ്പരം എന്തോ സംസാരിക്കുന്നതുമൊക്കെ കണ്ടപ്പോൾ തന്നെ എന്റെ കിളി ചെറുതായി പോകാൻ തുടങ്ങി. ഞാൻ ബിഎസ് സി നഴ്സിംഗ് പഠിച്ചിട്ടുണ്ട്. ഏതാണ്ട് ഒക്കെ ചെറുതായി എനിക്കു മനസ്സിലായി. എന്നോട് വെളിയിൽ ഇരിക്കാൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു വന്നു ബയോപ്സി ചെയ്യണം എന്ന് പറഞ്ഞു. പണി പാളി തുടങ്ങിയെന്ന് എനിക്കു മനസ്സിലായി.
Also Read: അപ്പന്റെ റാപ്പൊക്കെ കേട്ട് നീ അനുഭവിക്ക്: നീരജിന്റെ മകളോട് ചാക്കോച്ചൻ
സർജറിക്ക് പോകും മുൻപ് അനസ്തേഷ്യ മുറിയിൽ ഇരിക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നില്ല, മൊത്തം മരവിച്ച അവസ്ഥയാണ്. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. "നീ മരിച്ചിട്ടില്ല. നീ ഇന്നും ജീവിച്ചിരിക്കുന്നു. മരിക്കുമ്പോൾ മരിച്ചാൽ മതി, അത് വരെ ജീവിക്കണം.
പിന്നേ വാശി ആയിരുന്നു. ഞാനിതിനോട് പൊരുതും എന്നുറച്ചു."
"സര്‍ജറിയ്ക്ക് ശേഷം തന്റെ ശബ്ദം മുഴുവന്‍ പോയി. ഇടത്തെ കൈ ദുര്‍ബലമായി, ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു," തന്റെ കാൻസർ പോരാട്ടത്തെ കുറിച്ച് ജുവൽ ഓർത്തെടുത്തു.
Also Read: ധനുഷുമായി പ്രണയത്തിൽ; നാത്തൂന്മാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് മൃണാൾ ഠാക്കൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us