scorecardresearch

ബോക്സ് ഓഫീസിൽ ഭ്രമയുഗം കുതിക്കുന്നു, തരംഗമായി മമ്മൂട്ടി

ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ

ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ

author-image
Entertainment Desk
New Update
Mammootty Bramayugam box office Collection

Mammootty's Bramayugam box office collection Day 2

Bramayugam box office collection: മികച്ച നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം  ഭ്രമയുഗം. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്ര ആദ്യ ദിവസം തന്നെ 3.1 കോടി രൂപ നേടിയെന്നാണ് കണക്ക്. രണ്ടാം ദിവസം 2.5 കോടി രൂപയോളം നേടാനും ചിത്രത്തിനായി എന്നാണ്  ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 5.6 കോടിയിലെത്തി. 

Advertisment

നിരൂപക പ്രശംസ നേടിയ കാതൽ-ദി കോർ എന്ന ചിത്രത്തിനേക്കാളും മികച്ച പ്രതികരണമാണ് ചിത്രത്തിനു ബോക്സ് ഓഫീസിൽ ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 2023ലെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് കാതൽ. ആദ്യ ദിനം 1.05 കോടി രൂപയാണ് കാതൽ നേടിയത്. അതേസമയം, 2023ൽ റിലീസിനെതതിയ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ആദ്യദിന കളക്ഷൻ 2.2 കോടി രൂപയായിരുന്നു. ഭ്രമയുഗത്തിൻ്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 2018ന്റെ ആദ്യദിന കളക്ഷനിലും കൂടുതലാണ്. ഒരു കോടിയിലധികം രൂപയാണ് 2018 ആദ്യദിനം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.

രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിലുണ്ട്. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ മികച്ച നിരൂപക പ്രശംസ നേടുന്നുണ്ട് അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും പ്രകടനങ്ങളും.

Read More Entertainment Stories Here

Advertisment

Box Office Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: