scorecardresearch

കലോത്സവവേദിയിൽ മമ്മൂട്ടി അണിഞ്ഞ ഷർട്ടിന്റെ വിലയറിയാമോ?

"കൂട്ടികൾ പറഞ്ഞു, മമ്മൂക്ക വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ടു വന്നാമതി എന്ന്. ഇതുമതിയോ?"

"കൂട്ടികൾ പറഞ്ഞു, മമ്മൂക്ക വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ടു വന്നാമതി എന്ന്. ഇതുമതിയോ?"

author-image
Entertainment Desk
New Update
Mammootty

കടലിനെയും മമ്മൂട്ടിയെയും നോക്കിനിന്നാൽ ബോറടിക്കില്ല; ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനവേദിയിൽ മമ്മൂട്ടിയെത്തിയപ്പോൾ, പണ്ട് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് മുകേഷ് പറഞ്ഞ വാക്കുകളിങ്ങനെ. 

Advertisment

"കടലിനെയും മമ്മൂട്ടിയെയും നോക്കിനിന്നാൽ ബോറടിക്കില്ലെന്ന് പണ്ട് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. കടലിനും എനർജിയാണ്, മമ്മൂട്ടിക്കും എനർജിയാണ്. നായർ സാബിൽ അഭിനയിക്കാൻ ഞങ്ങൾ കാശ്മീർ പോയപ്പോൾ അദ്ദേഹം ഓഫീസറും ഞങ്ങൾ കമാൻഡോകളുമായിരുന്നു. രാവിലെ ഞങ്ങളെ പരേഡ് ചെയ്യിപ്പിക്കുകയും എക്സർസൈസ് ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോൾ അവിടത്തെ ശരിക്കുള്ള ഒരു ബ്രിഗേഡിയർ സ്വകാര്യം പറഞ്ഞു, “ഞങ്ങളുടെ റെജിമെന്റിൽ നിങ്ങളെപ്പോലെ സുമുഖനായ, എനർജറ്റിക്കായിട്ടുള്ള, ശബ്ദഗാംഭീര്യമുള്ള ഒരു ഓഫീസർ ഇല്ല". മലയാളിയെന്നനിലയിൽ, അദ്ദേഹത്തിന്റെ സഹപ്രവർത്തകനെന്നനിലയിൽ അഭിമാനംകൊണ്ട നിമിഷങ്ങളായിരുന്നു അത്," മുകേഷ് പറഞ്ഞു. 

ഏതു ആൾക്കൂട്ടത്തിന്റെയും ശ്രദ്ധ ഞൊടിയിട കൊണ്ട് കവരാൻ സാധിക്കുന്ന കരിഷ്മയുണ്ട് മമ്മൂട്ടിയ്ക്ക്. അതുകൊണ്ടുതന്നെയാവാം, സിനിമകൾക്കപ്പുറം മമ്മൂട്ടി പൊതുവേദികളിലും ശ്രദ്ധ നേടുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനവേദിയിലെ മമ്മൂട്ടിയുടെ ലുക്കും സോഷ്യൽ മീഡിയയും ആരാധകരും ആഘോഷമാക്കുകയാണ്.

"സംസ്ഥാന സ്കൂൾ യുവജനോത്സവ സമാപന സമ്മേളനത്തിലേക്കു മന്ത്രി ക്ഷണിച്ചപ്പോൾ എന്നെപ്പോലെ ഒരാൾക്ക് യുവജനങ്ങൾക്കിടയിൽ എന്തു കാര്യമെന്നായിരുന്നു ആലോചന. മന്ത്രി കണ്ടുപിടിച്ചതു ഞാനിപ്പോഴും യുവാവാണെന്നാണ്. പക്ഷേ, അതു കാഴ്ചയിലേ ഉള്ളൂ. ഞാൻ ഇവിടേക്കു വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വിഡിയോ കണ്ടത്. മമ്മൂട്ടി ഏത് ഉടുപ്പിട്ടാകും ഈ പരിപാടിക്കു വരുന്നത് എന്നതായിരുന്നു അത്. യുവാവാകാൻ വേണ്ടി ഞാൻ പുതിയൊരു പാന്റ്സും ഷർട്ടും തയ്പിച്ചിരുന്നു. ഒരു കൂളിങ് ഗ്ലാസും വയ്ക്കാം എന്ന ധാരണയിൽ എല്ലാം ഒരുക്കിവച്ചപ്പോഴാണു വിഡിയോ കണ്ടത്. മുണ്ടും വെള്ള ഷർട്ടും ഇട്ടാണ് എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നാണു പലരും പറഞ്ഞത്. എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് അണിഞ്ഞൊരുങ്ങാനേ സാധിച്ചിട്ടുള്ളൂ," എന്ന വാക്കുകളോടെയാണ് മമ്മൂട്ടി സമാപന ചടങ്ങിൽ തന്റെ വാക്കുകൾ ആരംഭിച്ചത്. ഇതുപോരേ എന്ന രീതിയിൽ കാഴ്ചക്കാർക്കു മുന്നിൽ രണ്ടു കൈകളും വിടർത്തി ചിരിയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ ലുക്കും വൈറലാവുകയാണ്. 

Advertisment

സാറ എന്ന സ്പാനിഷ്  ബ്രാൻഡിന്റെ ഫ്ളോറൽ കോട്ടൺ  ഷർട്ടായിരുന്നു. 3,290 രൂപയാണ് ഈ ഷർട്ടിന്റെ വില. ലേപൽ കോളർ ആണ് ഈ ഷർട്ടിന്റെ പ്രത്യേകത. 

Read More Entertainment Stories Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: