/indian-express-malayalam/media/media_files/uploads/2020/11/Mallika-Sukumaran-birthday-fi.jpg)
നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമായിരുന്നു ബുധനാഴ്ച. അമ്മയുടെ ജന്മദിനം ആഘോഷമായി കൊണ്ടാടുവാൻ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം എത്തി. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Read more: അമ്മൂമ്മയ്ക്കൊപ്പം പ്രാർത്ഥനയുടെ നൃത്തം: വീഡിയോ
View this post on InstagramA post shared by Prarthana (@prarthanaindrajith) on
പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് മകൻ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകൾ പൂർണിമയും സുപ്രിയയുമെല്ലാം സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. "എന്റെ 'ക്രൈം പാർട്ണർക്ക്' ജന്മദിനാശംസകൾ. ഏറ്റവും സ്മാർട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു," എന്നാണ് പൂർണിമ കുറിക്കുന്നത്.
അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകൾ നേർന്നിരിക്കുന്നത്.
View this post on InstagramHappy birthday Amma @sukumaranmallika
A post shared by Prithviraj Sukumaran (@therealprithvi) on
പൂർണിമയ്ക്കും പൃഥ്വിരാജിനും പിറകെ ഇന്ദ്രജിത്തും സുപ്രിയയുമെല്ലാം അമ്മയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
View this post on InstagramHappy birthday Amma @sukumaranmallika
A post shared by Supriya Menon Prithviraj (@supriyamenonprithviraj) on
View this post on InstagramHappy Birthday Amme! @sukumaranmallika
A post shared by Indrajith Sukumaran (@indrajith_s) on
Read More: അമ്മൂമ്മയ്ക്കൊപ്പം പ്രാർത്ഥനയുടെ നൃത്തം: വീഡിയോ
ജീവിതത്തിലെ റോൾ മോഡലാണ് തനിക്ക് മല്ലിക സുകുമാരൻ എന്ന് മുൻപൊരിക്കൽ പൂർണിമ പറഞ്ഞിരുന്നു. പൂർണിമയ്ക്ക് മാത്രമാല്ല, ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കുമൊക്കെ റോൾ മോഡൽ തന്നെയാണ് മല്ലിക എന്ന അമ്മ. ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര്.
Read More: പിറന്നാള്‍ ദിനത്തില്‍ പൃഥിരാജിനോട് അമ്മ മല്ലിക സുകുമാരന് പറയാനുള്ളത്
1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.
തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.
Read more: ട്രോളുകള്‍ നോക്കാന്‍ നേരമില്ല, മല്ലികയുടെ 'മക്കള്‍' ഇവിടെയുണ്ട്
കെ. കെ രാജീവിന്റെ 'പെയ്തൊഴിയാതെ' എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. 'ഇന്ദുമുഖി ചന്ദ്രമതി' തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പി പി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു.
ദോഹയിൽ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോൾ. സ്‌പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണുമൊക്കെയാണ് മല്ലിക സുകുമാരൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.