അഭിനേത്രി മല്ലിക സുകുമാരന്റെ ജന്മദിനത്തിൽ ആശംസയറിയിച്ച് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. അമ്മൂമ്മയുമൊത്തുള്ള ഒരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് പ്രാർത്ഥന ജന്മദിനാശംസകൾ അറിയിച്ചത്. സാവേജ് ലൗ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.
“ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകൾ. ടിക്ടോക് ഡാൻസുകൾ മുത്തശ്ശി എന്നേക്കാൾ വേഗത്തിൽ പഠിച്ചു. അത്രക്കും മുത്തശ്ശിയെ സ്നേഹിക്കുന്നു,” പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read more: നിങ്ങളെന്ത് അടിപൊളി അമ്മയാണെന്നോ; മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി മക്കൾ, ചിത്രങ്ങൾ
ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളായ പ്രാർത്ഥനയുടെ ജന്മദിനം അടുത്തിടെയാണ് കഴിഞ്ഞത്. ഇന്ന് പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പൂർണിമയും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിറന്നാൾ ആഘോഷത്തിന് മല്ലിക സുകുമാരനും പൂർണിമയുടെ മാതാപിതാക്കളുമെല്ലാം ഉണ്ടായിരുന്നു.
View this post on Instagram
പ്രാർത്ഥനയുടെ പിറന്നാൾ! Thank you @sharathpulimood for the wonderful pic #famjam #family
ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.