/indian-express-malayalam/media/media_files/2025/03/12/FGDlGKyZ4ZynhDLJEjyK.jpg)
Malayalam OTT Releases This Week:
malayalam OTT Releases This Week: ഇന്ത്യയിലുടനീളം മലയാള സിനിമയ്ക്ക് വലിയ രീതിയിൽ പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ നാലു മലയാള ചിത്രങ്ങൾ കൂടി ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
Thrayam OTT: ത്രയം ഒടിടി
സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത 'ത്രയം' ഈ ആഴ്ചയാണ് ഒടിടിയിൽ എത്തിയത്. നിയോ-നോയര്‍ ജോണറില്‍ വരുന്ന ചിത്രമാണിത്. ഒരു കൂട്ടം ആളുകളുടെ ജീവിതത്തിൽ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂപ്, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിന്റെ സംഗീതം സംവിധാനം അരുൺ മുരളീധരൻ നിർവഹിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ത്രയം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Narayaneente Moonnaanmakkal OTT: നാരായണീന്റെ മൂന്നാണ്മക്കൾ ഒടിടി
ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കൾ'. ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തിയ നാരായണീന്റെ മൂന്നാണ്മക്കൾ ഇപ്പോൾ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേണുഗോപാൽ ആണ്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിൽ.
തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
Ponman OTT: പൊൻമാൻ ഒടിടി
ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവരാണ് പൊന്മാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടാനും ചിത്രത്തിനു സാധിച്ചിരുന്നു.
ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ എഴുതിയത് ജി. ആർ ഇന്ദു ഗോപനാണ്. ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥയും സംഭാഷണവും.
പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായിരുന്ന ജോതിഷ് ശങ്കർ ആദ്യമായി സംവിധായകനയി അരങ്ങേറ്റം കുറിച്ച ചിത്രംകൂടിയാണ് പൊൻമാൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിൽ നിർമ്മാണം. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.
Oru Jaathi Jathakam OTT: ഒരു ജാതി ജാതകം ഒടിടി
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം.മോഹനൻ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ, പെണ്ണ് അന്വേഷിച്ച് നടന്ന് കുഴയുന്ന ഒരു ചെറുപ്പക്കാരനെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. നിഖില വിമൽ, യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിത മധു, വര്‍ഷ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും എം.മോഹനനും ഒന്നിക്കുന്ന ചിത്രമാണിത്. ബാബു ആന്റണി, പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. സംഗീതം ഗുണസുബ്രഹ്മണ്യം. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിങ് രഞ്ജൻ ഏബ്രഹാം എന്നിവർ നിർവഹിക്കുന്നു.
മനോരമ മാക്സിലാണ് ഒരു ജാതി ജാതകം സ്ട്രീം ചെയ്യുക.
Read More
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.