scorecardresearch

ഈ ബാലതാരം ഇന്ന് മലയാളികളുടെ അഭിമാനമാണ്

ബാലതാരമായെത്തി ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരൻ, ആളെ മനസ്സിലായോ?

ബാലതാരമായെത്തി ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരൻ, ആളെ മനസ്സിലായോ?

author-image
Entertainment Desk
New Update
Chidambaram throwback pic

Guess Who

ആഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായി മാറി ചരിത്രം കുറിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. 2018, പുലിമുരുകൻ എന്നിവയുടെ കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മൽ ബോയ്സ് ഒന്നാം സ്ഥാനത്ത് എത്തിയത്. 176 കോടിയിലേറെയാണ് മഞ്ഞുമ്മൽ ബോയ്സ് കളക്ഷൻ നേടിയത്. മുകളിൽ നൽകിയ ചിത്രവും  മലയാള സിനിമയ്ക്ക് അഭിമാനമായി മാറുന്ന മഞ്ഞുമ്മൽ ബോയ്സും തമ്മിൽ ഒരു ബന്ധമുണ്ട്. എന്താണെന്നറിയാമോ?

Advertisment

മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തിന്റെ കുട്ടിക്കാലത്തെ ചിത്രമാണിത് എന്നതു തന്നെയാണ് ആ കൗതുകം. അസോസിയേറ്റ്സ് ഡയറക്ടറായും മറ്റും നിരവധി സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള സതീഷ് പൊതുവാളിന്റെ മകനാണ് ചിദംബരം. കെ ആർ മോഹനൻ, കെ പി ശശി, പി ടി കുഞ്ഞുമുഹമ്മദ്, ടി വി ചന്ദ്രൻ, ജയരാജ് തുടങ്ങിയ സംവിധായകർക്ക് ഒപ്പവും അസോസിയേറ്റ്സായി പ്രവർത്തിച്ചിട്ടുള്ള ആളാണ് സതീഷ്.  

ദൂരദർശന് വേണ്ടി അരിയുടെ അർത്ഥശാസ്ത്രം തുടങ്ങി ഏതാനും ഡോക്യുമെന്ററികളും സതീഷ് സംവിധാനം ചെയ്തിട്ടുണ്ട്. ചിദംബരത്തിന്റെ സഹോദരൻ ഗണപതിയും മലയാളികൾക്ക് സുപരിചിതനാണ്. ചിദംബരം സംവിധാനത്തിൽ തിളങ്ങുമ്പോൾ ഗണപതി നടനെന്ന രീതിയിലാണ് ശ്രദ്ധ കവരുന്നത്. 

ബാലതാരമായിട്ടാണ് ചിദംബരവും ഗണപതിയും തങ്ങളുടെ യാത്ര തുടങ്ങുന്നത്. കുട്ടിക്കാലത്തു തന്നെ ചിദംബരം  ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവത്തിച്ചുതുടങ്ങി. പിന്നീട് ഒട്ടേറെ സീരിയലുകളിൽ ചൈൽഡ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ആലിപ്പഴം എന്ന പരമ്പരയിൽ നിന്നുള്ള ചിത്രമാണിത്.

Advertisment

Chidambaram throwback pic
 
ഗണപതിയും ചേട്ടന്റെ വഴി പിൻതുടർന്ന് ആദ്യമെത്തിയത് ഡബ്ബിംഗിലാണ്. പിന്നീട് അഭിനയത്തിലേക്കു കടന്നു. ബിഫോർ ദി റെയിൻസ് ആയിരുന്നു ഗണപതിയുടെ ആദ്യചിത്രം. എന്നാൽ  ബാലതാരമെന്ന നിലയിൽ ഗണപതിയ്ക്ക് വലിയ ജനപ്രീതി നേടികൊടുത്തത്  വിനോദയാത്ര ആണ്. 'പാലും പഴവും കൈകളിലേന്തി' എന്നു പാടി എല്ലാവരെയും കുഴക്കുന്ന വികൃതി പയ്യനായി ഗണപതി തകർത്തു. പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.  പ്രാഞ്ചിയേട്ടനിലെ പൗളി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. സ്പിരിറ്റ്, മല്ലു സിംഗ്, ബ്ലാക്ക് ബട്ടർഫ്ളൈ, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുത്തൻ പണം, പടയോട്ടം, ജാൻ എ മൻ, സുലേഖ മൻസിൽ, പത്മിനി എന്നു തുടങ്ങി മഞ്ഞുമ്മൽ ബോയ്സ് വരെ എത്തി നിൽക്കുന്നു ഗണപതി അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങൾ. 
 
 ബാലതാരമായി അഭിനയിച്ചെങ്കിലും ചിദംബരം പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞില്ല. പകരം സംവിധാന രംഗമാണ് ചിദംബരത്തെ ആകർഷിച്ചത്. ജയരാജിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് രാജീവ് രവി, കെ യു മോഹനൻ എന്നിവരുടെ അസിസ്റ്റന്റായും ചിദംബരം പ്രവർത്തിച്ചു. ജാൻ എ മൻ എന്ന ചിത്രത്തിലൂടെയാണ് ചിദംബരം സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ തിരക്കഥാകൃത്തായി ഗണപതിയും പ്രവർത്തിച്ചിട്ടുണ്ട്. ജാൻ എ മൻ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഗണപതിയാണ്.

Read More Entertainment Stories Here


 

Film Director Throwback Photo Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: