/indian-express-malayalam/media/media_files/SH4o7oJVOWZpbcA9ifhV.jpg)
ഒരു നടൻ അയാളുടെ സിനിമാ ജീവിതത്തിൽ അമ്മയുടെയും മകളുടെയും നായകനായി എത്തുക എന്നത് വളരെ അപൂർവ്വമായ കാര്യമാണ്. എന്നാൽ മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയർ അത്തരത്തിലൊരു അപൂർവ്വതയ്ക്കു കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരായിരുന്ന ലക്ഷ്മിയും ഐശ്വര്യ ഭാസ്‌കറുമാണ് ആ അപൂർവ്വത പങ്കിടുന്ന അമ്മയും മകളും.
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ,' 'നദി മുതൽ നദി വരെ,' 'അമേരിക്ക അമേരിക്ക തുടങ്ങി നിരവധി സിനിമകളിൽ ലക്ഷ്മി മമ്മൂട്ടിയുടെ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ എന്നറിയപ്പെടുന്ന ശാന്തമീന. ഐശ്വര്യ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് 'ജാക്ക്പോട്ട്' എന്ന ചിത്രത്തിലാണ്.
അതേസമയം, സിന്ദൂരസന്ധ്യയ്ക്ക് മൗനം, ആട്ടക്കലാശം എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെ നായികയായി ലക്ഷ്മി എത്തിയത്.
വർഷങ്ങൾക്കപ്പുറം ലക്ഷ്മിയുടെ മകൾ ഐശ്വര്യ ബട്ടർഫ്ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി.
'ചട്ടക്കാരി' എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി മലയാളത്തിലേക്ക് എത്തിയത്. ലക്ഷ്മി ആദ്യം വിവാഹം കഴിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ എന്നൊരാളെ ആണ്. ആ ബന്ധത്തിലുള്ള മകളാണ് ഐശ്വര്യ. എന്നാൽ പിന്നീട് ആ ബന്ധം അവസാനിപ്പിച്ച ലക്ഷ്മി നടന്‍ മോഹന്‍ ശര്‍മ്മയെ വിവാഹം കഴിച്ചു. ആ ബന്ധവും വിവാഹമോചനത്തിൽ അവസാനിച്ചു. പിൽക്കാലത്ത് നടന്‍ ശിവചന്ദ്രനെയും ലക്ഷ്മി വിവാഹം കഴിച്ചിരുന്നു.
Read More Entertainment Stories Here
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- പേടിച്ചു പോയോ, സുമ്മ നടിപ്പ് താൻ; അഭിനയം കണ്ട് വിരണ്ട് ക്യാമറാമാൻ, ആശ്വസിപ്പിച്ച് മമ്മൂട്ടി
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.