/indian-express-malayalam/media/media_files/tS23gaYiOju1zSBEDK5p.jpg)
Photo. Madhav Suresh/Instagram
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ കൊച്ചിയിൽ നടന്ന വിവാഹസത്കാരമായിരുന്നു വെള്ളിയാഴ്ച സിനിമാ ലോകത്തെ വലിയ വാർത്ത. സൂപ്പർതാരം മമ്മൂട്ടി ഉൾപ്പടെയുള്ള മലയാള സിനിമയിലെ പ്രമുഖർ കുടുംബസമേതമാണ് ഭാഗ്യ-ശ്രേയസ് ദമ്പതികളുടെ റിസപ്‌ഷന് എത്തിയത്. ഇവരിൽ പലരും ഗുരുവായൂരിൽ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു.
ഗുരുവായൂരിലും കൊച്ചിയിലും നടന്ന ഇവെന്റുകളിൽ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായവരാണ് മമ്മൂട്ടിയും കുടുംബവും. ഗുരുവായൂരിലെ വിവാഹത്തിന് മമ്മൂട്ടിയും ഭാര്യയും പങ്കെടുത്തപ്പോൾ കൊച്ചിയിൽ ഇവർക്കൊപ്പം ദുൽഖർ കുടുംബം, മമ്മൂട്ടിയുടെ മകൾ സുറുമി എന്നിവരും പങ്കെടുത്തു. വളരെക്കാലമായുള്ള ബന്ധമാണ് സുരേഷ് ഗോപി-മമ്മൂട്ടി കുടുംബങ്ങൾ തമ്മിലുള്ളത്.
വിവാഹസത്കാരത്തിന്റെ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്. അതിൽ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനൊപ്പം ഒരു ചിത്രവുമുണ്ട്. 'ഫേവറിറ്റ്' (ഏറ്റവും ഇഷ്ടമുള്ള) എന്നാണ് മാധവ് അതിനു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഏറെ വാത്സല്യത്തോടെ മാധവിനെ ചേർത്ത് പിടിച്ചിരിക്കുന്ന സുലുവിനെ ചിത്രത്തിൽ കാണാം.
കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോർജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രൻസ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്നി ഖാൻ, ബീന ആന്റണി, സ്വാസിക, സാനിയ ഇയ്യപ്പൻ, നദിയ മൊയ്തു, ലാൽ, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ശ്രീനിവാസൻ, ബിന്ദു പണിക്കർ, മനോജ് കെ ജയൻ, വിന്ദുജ മേനോൻ, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധി പേർ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Read More Suresh Gopi Daughter Wedding Here
- മമ്മൂട്ടിയും ചാക്കോച്ചനും ടൊവിനോയും മുതൽ മീന വരെ; ഭാഗ്യ സുരേഷ് വിവാഹ റിസപ്ഷനിൽ തിളങ്ങി താരങ്ങൾ
- കസവുടുത്ത്, മമ്മൂട്ടിയോടും മോഹൻലാലിനോടും കുശലം പറഞ്ഞ് വധൂവരന്മാരെ ആശിർവദിച്ച് മോദി: വീഡിയോ
- കല്യാണത്തലേന്ന് ഭാഗ്യയ്ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും
- മകളുടെ ഹൽദി ചടങ്ങ് ആഘോഷമാക്കി സുരേഷ് ഗോപി; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.