/indian-express-malayalam/media/media_files/2025/04/04/NLEd9FFHWiunr6HHvdaG.jpg)
Machante Maalakha OTT Release
Machante Maalakha Ott Release: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാൻ്റെ മാലാഖ' ഒടിടിയിലെത്തി.
ഫാമിലി എൻ്റർടെയിനറായാണ് മച്ചാന്റെ മാലാഖ ഒരുക്കിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനായ ചിത്രമാണിത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.
ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിച്ചിട്ടണ്ട്.
Machante Maalakha Ott Release: മച്ചാന്റ മാലാഖ ഒടിടി റിലീസ്
മനോരമ മാക്സിലൂടെയാണ് മച്ചാന്റെ മാലാഖ ഒടിടിയിൽ എത്തിയിരിക്കുന്നത്. ചിത്രം സ്ടീമിങ് ആരംഭിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.