/indian-express-malayalam/media/media_files/2025/08/26/maala-parvathy-siima-awards-2025-08-26-14-06-44.jpg)
മാല പാർവതി
അധികവും സാരിയിൽ മലയാളികൾ കണ്ടു ശീലിച്ച മുഖമാണ് നടി മാലാ പാർവതിയുടേതാണ്. കഴിഞ്ഞ ദിവസം മാലാ പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
Also Read: New OTT Releases: ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ
തൂവെള്ള നിറത്തിലുള്ള സ്റ്റൈലിഷ് ഗൗൺ ആയിരുന്നു മാല പാർവതിയുടെ വേഷം. ഗൗണിനൊപ്പം സിൽവർ കളറിലുള്ള ആഭരണങ്ങളും മുത്തുകള്‍ പിടിപ്പിച്ച റൗണ്ട് ക്ലച്ച് ബാഗും പിടിച്ച് വന്നപ്പോൾ അടിമുടി ആളേ മാറി.
Also Read: ഇനിയവർ ഒന്നല്ല, രണ്ട്; വമ്പൻ ട്വിസ്റ്റുമായി ബിഗ് ബോസ്: Bigg Bossmalayalam Season 7
തന്റെ ഈ പാർട്ടിവെയർ ലുക്കിനു പിന്നിലെ കഥയും മാല പാർവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. "ഇതെന്താ മാലാപാർവ്വതി ഈ വേഷത്തിൽ, എന്ന് ചിന്തിക്കുന്നവരുണ്ടാകും. അവരോടാണ് ഈ കൊച്ച് വർത്തമാനം. സൈമ അവാർഡിന് നോമിനേഷൻ ലഭിച്ചവർക്ക് എല്ലാം ഒരു പാർട്ടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ, സാധാരണ പോലെ സാരി ഒക്കെ, റെഡി ആക്കി. ഇന്നലെ കാലത്ത്, അറിയുന്നു സാരി പാടില്ലാന്ന്. പെട്ടു! ഒടുവിൽ സാർട്ട് സ്റ്റുഡിയോ ഒരു മാജിക് തീർത്തു", സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവച്ച് മാല പാർവതി കുറിച്ചതിങ്ങനെ.
Also Read: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ
സൈമ അവാർഡ് 2025 നോമിനോഷൻ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മാലാ പാർവതി. മുറ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നോമിനേഷനാണ് മാലാ പാർവതിക്ക് ലഭിച്ചത്. എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
Also Read: നസ്‌ലെൻ പഴയ കമൽഹാസനെ പോലെ: പ്രശംസിച്ച് പ്രിയദർശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us