scorecardresearch

യാത്രകൾക്ക് കൂട്ടായി പുത്തൻ ഔഡി; സ്വപ്ന വാഹനം സ്വന്തമാക്കി ലുക്മാൻ അവറാൻ

ഒടുവിൽ സ്വപ്ന വാഹനം സ്വന്തമാക്കിയെന്ന് കാർ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു

ഒടുവിൽ സ്വപ്ന വാഹനം സ്വന്തമാക്കിയെന്ന് കാർ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
Entertainment Desk
New Update
 Lukman Avaran new Audi Suv

ചിത്രം: ഫേസ്ബുക്ക്

ചുരുങ്ങിയ കാലംകൊണ്ട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടനാണ് ലുക്മാൻ അവറാൻ. ഓപ്പറേഷൻ ജാവ, തല്ലുമാല, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങലിലെയെല്ലാം ലുക്മാന്റെ കഥാപാത്രങ്ങൾ കൈയ്യടി നേടിയിരുന്നു. 

Advertisment

ഇപ്പോഴിതാ യാത്രകൾക്കു കൂട്ടായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ലുക്മാൻ. ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ് യു വി മോഡലാണ് താരം സ്വന്തമാക്കിയത്. ഒടുവിൽ സ്വപ്ന വാഹനം സ്വന്തമാക്കിയെന്ന് കാർ ഡെലിവറിയെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് താരം ഫേസ്ബുക്കിൽ കുറിച്ചു.

ലക്ഷ്വറി കാർ ഡീലർമാരായ റൗഡി കാറിൽ നിന്നാണ് ലുക്മാൻ വാഹനം സ്വന്തമാക്കിയത്. നേരത്തെ ജർമാൻ വാഹന നിർമാതാക്കളായ ബിഎംഡബ്ലുവിന്റെ എക്‌സ്1 എന്ന ചെറു എസ്‌യുവി മോഡലും ലുക്മാൻ സ്വന്തമാക്കിയിരുന്നു.

Advertisment

അതേസമയം, തല്ലുമാലക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ലുക്മാൻ ഇപ്പോൾ. ലുക്മനൊപ്പം നസ്‌ലൻ, ഗണപതി, സന്ദീപ് പ്രദീപ് എന്നിവരും പ്രധാനവേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന്റെ യുവതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

Read More

Car Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: