/indian-express-malayalam/media/media_files/2025/02/24/D3NTNVoyNGQBFV508sfv.jpg)
Love Under Construction OTT Release Date & Platform
Love Under Construction OTT: ജിയോ ഹോട്ട്സ്റ്റാറിന്റെ ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ് സീരീസ് ഒടിടി റിലീസിനൊരുങ്ങുന്നു. അജു വർഗീസ്, നീരജ് മാധവൻ, ഗൗരി ജി കിഷൻ എന്നിവരാണ് ഈ ഈ വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം സീരീസാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. പ്രണയവും കോമഡിയും കോർത്തിണക്കിയ സീരീസ് ആണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു പ്രവാസി ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഇവ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്.
വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ചിരിക്കുന്ന ഈ റോം-കോം സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിങ് അർജു ബെൻ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ ലവ് അണ്ടർ കൺസ്ട്രക്ഷൻ സ്ട്രീം ചെയ്യും.
ജിയോ ഹോട്ട്സ്റ്റാറിൽ ഫെബ്രുവരി 28 മുതൽ 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' സ്ട്രീമിംഗ് ആരംഭിക്കും.
Read More
- രാഷ്ട്രീയം ശരിയല്ല, ഉണ്ണി മുകുന്ദനെ നായകനാക്കി ആരേലും സിനിമ ചെയ്യുമോ? മറുപടിയുമായി നിർമ്മാതാവിന്റെ കുറിപ്പ്
- Thanupp OTT: തണുപ്പ് ഒടിടിയിലേക്ക്
- പുഷ്പ താരം ദാലി ധനഞ്ജയ വിവാഹിതനായി
- നടൻ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ നിർമാതാക്കളുടെ സംഘടന
- ഡോക്ടറായി ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ 'ഗെറ്റ് സെറ്റ് ബേബി,' ട്രെയിലർ എത്തി
- സൂപ്പർ ഹീറോയായി നിവിൻ പോളി; 'മൾട്ടിവേഴ്സ് മന്മഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.