scorecardresearch

Lokah Chapter 1 Chandra OTT: ലോക ഒടിടിയിലെത്തി, എവിടെ കാണാം?

Lokah Chapter 1: Chandra OTT: ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന റെക്കോർഡിട്ട് ലോക: ചാപ്റ്റർ 1 ചന്ദ്ര ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം എവിടെ, എപ്പോൾ കാണാം?

Lokah Chapter 1: Chandra OTT: ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന റെക്കോർഡിട്ട് ലോക: ചാപ്റ്റർ 1 ചന്ദ്ര ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം എവിടെ, എപ്പോൾ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lokah OTT Release FI

Lokah OTT: ലോക ഒടിടി

Lokah Chapter 1 Chandra: OTT Release Date and Platform:പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലോക: ചാപ്റ്റർ 1 – ചന്ദ്ര ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും.  ബോക്സ് ഓഫീസ് റെക്കോർഡുകളിൽ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു ലോക. മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണവും ലോകയ്ക്ക് സ്വന്തം. 300 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. 

Advertisment

Also Read: Thalavara OTT: തലവര ഒടിടിയിലെത്തി, എവിടെ കാണാം?

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം  നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരങ്ങളുടെ ഒരു അമ്പരപ്പിക്കുന്ന നിരയും ചിത്രത്തിലുണ്ട്.

Also Read: വൻതാരനിരയുമായി മധുരം ജീവാമൃത ബിന്ദു ഒടിടിയിലേക്ക്, എവിടെ കാണാം?
നീലിയായി കല്യാണി ഷൈൻ ചെയ്യുമ്പോൾ സണ്ണിയായി നസ്ലനും   ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഡൊമിനിക് അരുണും നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: കാത്തിരിപ്പുകൾക്ക് അവസാനം; ദിലീപിന്റെ ബാന്ദ്ര ഒടിടിയിലേക്ക്

ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. വമ്പൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Advertisment

Read More: ധനുഷിന്റെ ഇഡ്‌ലി കടൈ ഒടിടിയിലെത്തി, എവിടെ കാണാം?

OTT Kalyani Priyadarshan New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: