/indian-express-malayalam/media/media_files/lpKA0y6QdBkn9Ly9Jid1.jpg)
Stars in election results 2024
Celebrities india General Elections Result Live Updates, Kangana Ranaut, Suresh Gopi, Hema Malini and Shatrughan Sinha: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം കൊയ്തിരിക്കുകയാണ് ബിജെപിയുടെ കങ്കണ റണാവത്ത്, സുരേഷ് ഗോപി, ഹേമമാലിനി തുടങ്ങിയ താരങ്ങൾ. കങ്കണ 74,755 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോൾ സുരേഷ് ഗോപി 75,079 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. സിറ്റിംഗ് എംപി ഹേമമാലിനി (ബിജെപി, മഥുര) 2,64,635 വോട്ടുകളുടെ ലീഡാണ് നേടിയത്.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നും ബിജെപിയുടെ കങ്കണ റണാവത്ത് മത്സരിച്ചപ്പോൾ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് അരുൺ ഗോവിൽ മത്സരിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയും കൊല്ലത്തു നിന്ന് ജി. കൃഷ്ണകുമാറും മത്സരിച്ചു. പശ്ചിമ ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് ശത്രുഘ്നൻ സിൻഹ മത്സരിച്ചത്. ഹേമമാലിനി (ബിജെപി, മഥുര), രാധിക ശരത്കുമാർ (ബിജെപി, വിരുദുനഗർ), ലോക്കറ്റ് ചാറ്റർജി (ബിജെപി, ഹൂഗ്ലി), മനോജ് തിവാരി (ബിജെപി, വടക്കുകിഴക്കൻ ഡൽഹി), രവി കിഷൻ (ബിജെപി, ഗൊരഖ്പൂർ), പവൻ സിംഗ് (കാരക്കാട്ട് നിന്നുമുള്ള സ്വതന്ത്ര സ്ഥാനാർത്ഥി), മുകേഷ് (സിപിഐഎം, കൊല്ലം), പവൻ കല്യാൺ (പിഠാപുരം, എൻഡിഎ) എന്നിവരാണ് മറ്റ് പ്രമുഖ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ.
പ്രമുഖ താരങ്ങൾ നേടിയ വോട്ട് നില
- സുരേഷ് ഗോപി (ബിജെപി, തൃശൂർ)- 75,079 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം
- കങ്കണ (ബിജെപി, മാണ്ഡി)- 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം
- ശത്രുഘ്നൻ സിൻഹ (ടിഎംസി, അസൻസോൾ) - 63,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം.
- ഹേമമാലിനി (ബിജെപി, മഥുര)- 2,64,635 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം.
അരുൺ ഗോവിൽ (ബിജെപി, മീററ്റ്) - 40,000 വോട്ടിന് മുന്നിൽ
രാധിക ശരത്കുമാർ (ബിജെപി, വിരുദുനഗർ) - 1,24,994 വോട്ടിന് പിന്നിൽ
ലോക്കറ്റ് ചാറ്റർജി (ബിജെപി, ഹൂഗ്ലി) - 33,331 വോട്ടുകൾക്ക് പിന്നിൽ
മനോജ് തിവാരി (ബിജെപി, വടക്കുകിഴക്കൻ ഡൽഹി) - 43,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
രവി കിഷൻ (ബിജെപി, ഗോരഖ്പൂർ) - 43,370 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
പവൻ സിംഗ് (സ്വതന്ത്രൻ, കാരക്കാട്ട്) - 57,953 വോട്ടിന് പിന്നിൽ
മുകേഷ് (സിപിഐഎം, കൊല്ലം) - 1,24,463 വോട്ടിന് പിന്നിൽ
ജി കൃഷ്ണകുമാർ (ബിജെപി, കൊല്ലം) - 2,35,176 വോട്ടിന് പിന്നിൽ
ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്:
നന്ദമുരി ബാല കൃഷ്ണ (ടിഡിപി, ഹിന്ദുപൂർ) - 12,713 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
പവൻ കല്യാൺ (ജെഎസ്പി, പിതപുരം) - 58,546 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
(ഇസിഐ അതിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പങ്കിട്ട കണക്കുകൾ)
Read More
- Kerala Lok Sabha Election Result 2024 Live: കേരളത്തിൽ യുഡിഎഫ് തരംഗം
- Lok Sabha Election Result 2024 Live: എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
- Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ മുന്നേറ്റവുമായി സുരേഷ് ഗോപി, കേരളത്തിൽ താമര വിരിയുമോ?
- വോട്ടെണ്ണല് കേന്ദ്രത്തിൽ നടക്കുന്നത് എന്തെല്ലാമാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us