/indian-express-malayalam/media/media_files/2024/12/30/98uTsOmnH0j0wazqJtSZ.jpg)
അല്ലു അർജുൻ കേസിൽ നിലപാട് വ്യക്തമാക്കി പവൻ കല്യാൺ
പുഷ്പ 2 പ്രിമീയറിനിടെ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ട സംഭവത്തിൽ അല്ലു അർജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. നിയമം എല്ലാവർക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവർത്തിക്കണമെന്നും പവൻ കല്യാൺ പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ 'മഹത്തായ നേതാവ്' എന്ന് പുകഴ്ത്തുകയും തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തെ അല്ലു അർജുൻ നേരത്തെ സന്ദർശിക്കേണ്ടതായിരുന്നുവെന്നും പവൻ കല്ല്യാൺ അഭിപ്രായപ്പെട്ടു. മംഗളഗിരിയിൽ ഒരു ചടങ്ങിനിടെ മധ്യമങ്ങളോട് അനൗപചാരികമായി ആശയവിനിമയം നടത്തവേയായിരുന്നു പവൻ കല്ല്യാണിന്റെ പരാമർശം.
നിയമപാലകർ പൊതു സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് പ്രധാനമാണെന്ന് പവൻ കല്യാൺ പറഞ്ഞു. "നിയമം എല്ലാവർക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളിൽ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവർത്തിക്കുന്നത്. എന്നാൽ, തിയേറ്റർ ജീവനക്കാർ അല്ലു അർജുനെ സ്ഥിതിഗതികൾ മുൻകൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം തീയറ്ററിൽ എത്തിയതാണ് സ്ഥിതി ഗതികൾ വഷളാക്കിയത്"- പവൻ കല്ല്യാൺ പറഞ്ഞു.
മോശം സംഭവിക്കുന്നത് തടയാൻ നടന് എന്തുചെയ്യാമായിരുന്നുവെന്ന് പവൻ കല്യാൺ പറഞ്ഞു." അല്ലു അർജുൻ ഇരയുടെ കുടുംബവുമായി നേരത്തെ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു. തന്റെ മൂത്ത സഹോദരൻ ചിരഞ്ജീവിയും താനും സിനിമകളുടെ പ്രദർശനങ്ങളിൽ പങ്കെടുക്കാറുണ്ടെന്ന് പവൻ കല്ല്യാൺ പറഞ്ഞു. 'പക്ഷേ, തിരക്ക് സൃഷ്ടിക്കാതിരിക്കാൻ പലപ്പോഴും മുഖംമൂടി ധരിച്ചിരുന്നു".
എളിമയിൽ നിന്ന് ഉയർന്നുവന്ന നേതാവെന്നാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിശേഷിപ്പിച്ചത്. "രേവന്ത് റെഡ്ഡി ഒരു മികച്ച നേതാവാണ്. അദ്ദേഹം വൈഎസ്ആർ കോൺഗ്രസിനെപ്പോലെ ചെയ്തില്ല. ബെനിഫിറ്റ് ഷോകളും ടിക്കറ്റ് നിരക്കും വർദ്ധനയും അനുവദിച്ചിരുന്നു'. എന്നിരുന്നാലും, ഈ സാഹചര്യത്തിൽ, അല്ലുവിന്റെ സംഭവത്തിൽ മുന്നിലോ പിന്നിലോ എന്താണ് സംഭവിച്ചതെന്ന് എനിക്ക് പൂർണ്ണമായി അറിയില്ല"- പവൻ കല്ല്യാൺ കൂട്ടിച്ചേർത്തു.
Read More
- അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു
- ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല; ആന്തരിക രക്തസ്രാവമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
- നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
- 'ഭാഗ്യമോ അത്ഭുതമോ, മരണം സംഭവിച്ചില്ല;' മൂഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ
- ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു: രാംഗോപാല് വർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.