scorecardresearch

നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണത്: ലാൽ ജോസ്

ഓരോ പ്രണയത്തിലും പ്രണയനഷ്ടത്തിലുമൊക്കെ ആളുകൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു പാട്ടെങ്കിലും കാണാം. അത്തരമൊരു പാട്ടിനെ കുറിച്ച് ലാൽ ജോസ്

ഓരോ പ്രണയത്തിലും പ്രണയനഷ്ടത്തിലുമൊക്കെ ആളുകൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു പാട്ടെങ്കിലും കാണാം. അത്തരമൊരു പാട്ടിനെ കുറിച്ച് ലാൽ ജോസ്

author-image
Entertainment Desk
New Update
Laljose Azhalinte aazhangalil

ഓരോ പ്രണയത്തിലും പ്രണയനഷ്ടത്തിലുമൊക്കെ ആളുകൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു പാട്ടെങ്കിലും കാണാം. അതുപോലെ നിരവധിയേറെ ആളുകൾ പ്രണയം നഷ്ടമായ കാലത്ത് ചേർത്തുപിടിച്ചൊരു പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.

Advertisment

Also Read: ആളുകൾക്കെന്റെ അഭിനയം മടുത്തു തുടങ്ങുമ്പോൾ ബാഴ്സലോണയിൽ യൂബർ ഓടിക്കാൻ പോവും: ഫഹദ് ഫാസിൽ

പൃഥ്വിരാജിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ നിന്നുള്ള ‘അഴലിന്റെ ആഴങ്ങളില്‍’എന്ന ഗാനമാണ് ഈ കഥയിലെ ഹീറോ. പലരുടെയും പ്ലേ ലിസ്റ്റ് ഭരിക്കുന്ന ഈ പാട്ട്, നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണെന്നാണ് ലാൽ ജോസ് പറയുന്നത്. യെസ് 27 മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ലാൽ ജോസിന്റെ പ്രതികരണം. 

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 7 പുതിയ ചിത്രങ്ങൾ

"നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണ് ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട്. മലയാള സിനിമയില്‍ അത്തരം പാട്ടുകള്‍ ഒരുപാട് ഉണ്ടായിരുന്നു ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍’ പോലുള്ള പാട്ടുകൾ. എല്ലാ സിനിമയിലും ഒരു വിരഹഗാനം എന്ന കണക്കിലുണ്ടായിരുന്നു പാട്ടുകൾ. പിന്നീട് അത് കുറഞ്ഞു കുറഞ്ഞ് അന്യം നിന്നുപോയി. വിരഹഗാനങ്ങള്‍ക്ക് ഒഴിവ് വന്ന സമയത്താണ് ‘അഴലിന്റെ ആഴങ്ങളില്‍’ വരുന്നത്. അങ്ങനെയൊരു വിരഹഗാനത്തിന്റെ സ്‌കോപ്പ് പിന്നീട് സിനിമകളില്‍  ഉണ്ടായിട്ടില്ല. അവസാനം വന്ന വിരഹഗാനം ഇതായതുകൊണ്ടാവാം ആളുകള്‍ ഇതുതന്നെ കേട്ടുകൊണ്ടിരിക്കുന്നത്. ഇതിനേക്കാള്‍ നല്ലൊരു വിരഹഗാനം വന്നാല്‍ ഈ പാട്ട് റീപ്ലെയ്‌സ് ചെയ്യപ്പെടും," ലാല്‍ ജോസ് പറയുന്നു. 

Advertisment

Also Read: 3BHK OTT: കഥ പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുത്ത ആ ചിത്രം ഒടിടിയിലേക്ക്

Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാർ, മൂവരും കസിൻസാണ്; ഈ സുന്ദരിമാരെ മനസ്സിലായോ?

Lal Jose

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: