scorecardresearch

3BHK OTT: കഥ പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുത്ത ആ ചിത്രം ഒടിടിയിലേക്ക്

3BHK OTT Release Date & Platform: സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ പിന്തുടരുന്ന ഒരു മധ്യവർഗ കുടുംബത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്

3BHK OTT Release Date & Platform: സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ പിന്തുടരുന്ന ഒരു മധ്യവർഗ കുടുംബത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്

author-image
Entertainment Desk
New Update
3BHK OTT Release Date Platform Details

3BHK OTT Release Date & Platform

3BHK OTT Release Date & Platform: വൈകാരികമായ കഥപറച്ചിലും മികച്ച പെർഫോമൻസുകളും കൊണ്ട് തിയേറ്ററുകൾ കീഴടക്കിയ 3BHK ഒടിടിയിലേക്ക്.  ശ്രീ ഗണേഷ് സംവിധാനം ചെയ്ത ഹൃദയസ്പർശിയായ ഈ തമിഴ് കുടുംബചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.

Advertisment

Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാർ, മൂവരും കസിൻസാണ്; ഈ സുന്ദരിമാരെ മനസ്സിലായോ?

സിദ്ധാർത്ഥും ശരത്കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം, സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ പിന്തുടരുന്ന ഒരു മധ്യവർഗ കുടുംബത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട യാത്രയുടെ കഥയാണ് പറയുന്നത്. 2025 ജൂലൈ 4ന് പുറത്തിറങ്ങിയ ചിത്രം ശക്തമായ നിരൂപക പ്രശംസയും മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു. 

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 7 പുതിയ ചിത്രങ്ങൾ

ദേവയാനി, മീത്ത രഘുനാഥ്,  ചൈത്ര ജെ. ആചാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

Advertisment

ശ്രീ ഗണേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അരുൺ വിശ്വ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിനേഷ് ബി ബാലകൃഷ്ണനും ജിതിൻ സ്റ്റാനിസ്ലോസുമാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. ഗണേഷ് ശിവ എഡിറ്റിംഗും അമൃത് രാംനാഥ് മ്യൂസിക്കും നിർവ്വഹിച്ചു. 

Also Read:  ആളുകൾക്കെന്റെ അഭിനയം മടുത്തു തുടങ്ങുമ്പോൾ ബാഴ്സലോണയിൽ യൂബർ ഓടിക്കാൻ പോവും: ഫഹദ് ഫാസിൽ

2025 ഓഗസ്റ്റ് പകുതിയോടെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. തമിഴിലും തെലുങ്കിലും ചിത്രം ലഭ്യമാകും.

Also Read: അന്ന് ആൾക്കൂട്ടത്തിലൊരുവൾ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയവൾ;  ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: