scorecardresearch

Kolahalam OTT: കോലാഹലം ഒടിടിയിൽ എവിടെ കാണാം?

Kolahalam OTT Release Date & Platform: റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏതെന്ന് അറിയേണ്ടേ? 

Kolahalam OTT Release Date & Platform: റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏതെന്ന് അറിയേണ്ടേ? 

author-image
Entertainment Desk
New Update
Kolahalam OTT Release Date Platform

Kolahalam OTT Release Date & Platform: ഒരു പുതിയ മലയാളചിത്രം കൂടി ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് ഒമ്പതിന് തിയേറ്ററുകളിൽ എത്തിയ കോലാഹലം ഡിജിറ്റൽ റിലീസിനൊരുങ്ങുകയാണ്. 

Advertisment

Also Read: നടി ഗ്രേസ് ആന്റണി വിവാഹിതയായി; അതിരഹസ്യമായി പോയല്ലോ എന്ന് ആരാധകർ

റഷീദ് പറമ്പിൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Also Read: Raveendra Nee Evide OTT: രവീന്ദ്രാ നീ എവിടെ ഒടിടിയിൽ, എവിടെ കാണാം?

Advertisment

ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. 

ഷിഹാബ് ഓങ്ങല്ലൂർ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. സംഗീതം വിഷ്ണു ശിവശങ്കർ, എഡിറ്റിംഗ് ഷബീർ പിയും നിർവ്വഹിച്ചിരിക്കുന്നു. 

Also Read: Thetta OTT: സര്‍വൈവല്‍ ത്രില്ലര്‍ 'തേറ്റ' ഒടിടിയിലേക്ക്, എവിടെ കാണാം?

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ 11ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

'ഭഗവാൻ ദാസന്‍റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ  സംവിധാനം ചെയ്ത ചിത്രമാണിത്. ഭഗവാൻ ദാസന്‍റെ രാമരാജ്യവും അടുത്തിടെ ഒടിടിയിൽ എത്തിയിരുന്നു. മനോരമ മാക്സിലാണ് ആ ചിത്രവും സ്ട്രീം ചെയ്യുന്നത്. 

Also Read: Poyyamozhi OTT: പൊയ്യാമൊഴി ഒടിടിയിലേക്ക്, എവിടെ കാണാം?

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: