scorecardresearch

Kishkindhapuri OTT: അനുപമ പരമേശ്വരന്റെ ഹൊറർ ചിത്രം; കിഷ്കിന്ധാപുരി ഒടിടിയില്‍ എത്തി

Kishkindhapuri OTT Release: ഹൊറര്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സായ് ശ്രീനിവാസ് ആണ് നായകനായെത്തുന്നത്

Kishkindhapuri OTT Release: ഹൊറര്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സായ് ശ്രീനിവാസ് ആണ് നായകനായെത്തുന്നത്

author-image
Entertainment Desk
New Update
Kishkindhapuri OTT

Kishkindhapuri OTT Release

Kishkindhapuri OTT Release Platform: അനുപമ പരമേശ്വരനെ നായികയാക്കി കൗശിക് പെഗല്ലപതി രചനയും സംവിധാനവും നിർവഹിച്ച തെലുങ്ക് ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'കിഷ്കിന്ധാപുരി.' ഹൊറര്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സായ് ശ്രീനിവാസ് ആണ് നായകനായെത്തുന്നത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.

Advertisment

സാൻഡി മാസ്റ്റർ, ഹൈപ്പർ ആദി, പ്രേമ, തനികെല്ല ഭരണി, ഭദ്രം, സുദർശൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷൈൻ സ്‌ക്രീൻസിർെ ബാനറിൽ സാഹു ഗരപതിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Also Read: ചാപ്പകുത്ത് ഒടിടിയിൽ, എവിടെ കാണാം?

മൈഥിലി എന്ന കഥാപാത്രമായാണ് അനുപമ പരമേശ്വരന്‍ ചിത്രത്തിലെത്തുന്നത്. രാഘവ് എന്ന കഥാപാത്രത്തെയാണ് സായ് ശ്രീനിവാസ് അവതരിപ്പിക്കുന്നത്. ചൈതന്‍ ഭരദ്വാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ചിന്മയ് സലസ്കര്‍, എഡിറ്റിങ് നിരഞ്ജന്‍ ദേവരമനെ എന്നിവർ നിർവഹിക്കുന്നു.

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?

Advertisment

Kishkindhapuri OTT : കിഷ്കിന്ധാപുരി ഒടിടി

"ZEE5"ലൂടെയാണ് കിഷ്കിന്ധാപുരി ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു. വരും ദിവസങ്ങളിൽ മറ്റു ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾ ലഭ്യമാകുമെന്നാണ് സൂചന. 

Read More: അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ

OTT Anupama Parameswaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: