scorecardresearch

അച്ഛന്റെ ലൈംഗിക പീഡനങ്ങൾ പുറത്തു പറയുന്നത് 14-ാം വയസിൽ; ആത്മവിശ്വാസം ലഭിച്ചത് അവിടെനിന്ന്: ഖുശ്ബു

പീഡന വിവരം പുറത്തു പറഞ്ഞാൽ അമ്മയേയും സഹോദരങ്ങളെയും അച്ഛൻ കൂടുതൽ ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു തനിക്കെന്ന് ഖുശ്ബു പറഞ്ഞു

പീഡന വിവരം പുറത്തു പറഞ്ഞാൽ അമ്മയേയും സഹോദരങ്ങളെയും അച്ഛൻ കൂടുതൽ ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു തനിക്കെന്ന് ഖുശ്ബു പറഞ്ഞു

author-image
Entertainment Desk
New Update
Khushbu Sundar

ചിത്രം: ഇൻസ്റ്റഗ്രാം

തെന്നിന്ത്യൻ സിനിമയിൽ തന്റോതായ സ്ഥാനം നേടിയെടുത്ത നടിയാണ് രാഷ്ട്രീയ നേതാവു കൂടിയായ ഖുശ്ബു സുന്ദർ. എട്ടാം വയസ്സു മുതൽ പിതാവിൽ നിന്ന് ലൈംഗികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. ചെന്നൈയിലേക്ക് മാറിയപ്പോഴാണ് ദുരനുഭവങ്ങൾ പുറത്തു പറയാൻ തനിക്ക് ആത്മവിശ്വാസം ലഭിച്ചതെന്ന് തുറന്നു പറയുകയാണ് താരം.

Advertisment

വിക്കി ലാൽവാനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു. 'അച്ഛൻ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. എൻ്റെ സഹോദരങ്ങളെയും അമ്മയെയും അയാൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ബെൽറ്റുകൊണ്ടും ഷൂ കൊണ്ടും തല്ലും. അമ്മയെ ചുമരിലേക്ക് തള്ളിയിടുകയും അടിക്കുകയുമെല്ലാം ചെയ്യുമായിരുന്നു. ആ ക്രൂരതകൾ കണ്ടാണ് ഞങ്ങൾ വളർന്നത്,' ഖുശ്ബു പറഞ്ഞു.

അച്ഛന്റെ പിഡനങ്ങളെ കുറിച്ച് പുറത്തു പറയാൻ ഭയമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. 'അച്ഛന്റെ പീഡനങ്ങളെ കുറിച്ച് പുറത്തു പറഞ്ഞാൽ, അമ്മയേയും സഹോദരങ്ങളെയും കൂടുതൽ ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു. കാരണം അയാളുടെ ഉപദ്രവങ്ങൾ ഞാൻ നിരന്തരം കാണുന്നതാണ്. ചെന്നൈയിലേക്ക് മാറിയതിന് ശേഷമായിരുന്നു എനിക്ക് അതിനെ കുറിച്ച് സംസാരിക്കനുള്ള ആത്മവിശ്വാസം ലഭിച്ചത്.

Advertisment

14-ാം വയസ്സിലായിരുന്നു ഞാൻ ഇതിനെ കുറിച്ച് ആദ്യമായി പുറത്ത് പറഞ്ഞത്. ജാനു എന്ന സിനിമയുടെ സെറ്റിൽ എനിക്കൊപ്പമുണ്ടായിരുന്ന ഉബിൻ എന്ന ഹെയർഡ്രെസ്സറാണ് എനിക്ക് ധൈര്യം തന്നത്. അവർ ഒരു സിംഗിൾ പാരൻ്റ് ആയിരുന്നു. തന്നോടുള്ള അച്ഛന്റെ പരുമാറ്റവും സ്പർശനങ്ങളും അവർ ശ്രദ്ധിച്ചിരിക്കാം. ഹോട്ടൽ മുറിയിൽ വരുമ്പോഴും അയാൾ എന്നെ തല്ലുന്നതും അവർ കണ്ടിട്ടുണ്ട്.' ഖുശ്ബു പറഞ്ഞു.

ഉബിനിനോട് താൻ നേരിട്ട പീഡനങ്ങളെ കുറച്ച് തുറന്നു പറഞ്ഞിരുന്നുവെങ്കിലും അമ്മയോടും സഹോദരങ്ങളോടും അതേപറ്റി അപ്പോൾ പറയാനുള്ള മനോബലം തനിക്കില്ലായിരുന്നുവെന്നും, രണ്ടു വർഷത്തിനു ശേഷം സാമ്പത്തികമായി സ്വതന്ത്രയായെന്ന് തോന്നിയപ്പോഴാണ്  കുടുംബാംഗങ്ങളോട് ഇതേ കുറിച്ച് സംസാരിച്ചതെന്നും ഖുശ്ബു പറഞ്ഞു.

Read More

Sexual Abuse Khushbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: