/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/06/20/kerala-crime-files-season-2-review-fi-2025-06-20-12-10-35.jpg)
Kerala Crime Files Season 2 Review
Kerala Crime Files Season 2 Review: പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സാമ്പ്രദായിക ക്രൈം ഡ്രാമകളിൽ നിന്നും വേറിട്ടുനിൽക്കുന്ന തിരക്കഥയും അതിവൈകാരികത ഇല്ലാത്ത അഭിനയ മുഹൂർത്തങ്ങളും കഥാപാത്രങ്ങളുടെ പക്വമായ പ്രകടനവും കൊണ്ട് കാഴ്ചയ്ക്ക് പുതുമ സമ്മാനിക്കുകയാണ് 'കേരള ക്രൈം ഫയൽസ് 2: ദി സെർച്ച് ഫോർ സിപിഒ അമ്പിളി രാജു'.
കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ കണിയാർവിള പോലീസ് സ്റ്റേഷനിലെ പൊലീസുകാരെയെല്ലാം സ്ഥലം മാറ്റുകയാണ്. അവിടേക്ക് പിന്നീട് എത്തുന്നത് സിഐ കുര്യൻ അവറാൻ (ലാൽ), എസ് ഐ നോബിൾ (അർജുൻ രാധാകൃഷ്ണൻ) എന്നിവർ ഉൾപ്പെടുന്ന പുതിയ സംഘമാണ്. എന്നാൽ, സിഐ കുര്യനൊപ്പം പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരിൽ ഒരാളായ അമ്പിളി രാജു മാത്രം സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യുന്നില്ല.
Also Read: ശ്രീലങ്കയിലൂം സൂപ്പർസ്റ്റാർ; പാർലമെന്റിലെത്തിയ മോഹൻലാലിന് കൈയ്യടിയോടെ സ്വീകരണം; വീഡിയോ
അമ്പിളിരാജു എവിടെ പോയി? പൊലീസുകാർക്കോ അമ്പിളിയുടെ കുടുംബത്തിനോ ഒന്നും അയാൾ എവിടെ പോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുവരെ കൃത്യനിർവഹണത്തിൽ മുടക്കം വരുത്താത്ത, അനാവശ്യമായൊരു ലീവ് പോലും എടുക്കാത്ത അമ്പിളിരാജുവിന്റെ ഈ മിസ്സിംഗ് കേസ് ഡിപ്പാർട്ട്മെന്റിനും തലവേദനയായി മാറുന്നു. പിന്നീടങ്ങോട്ട് അമ്പിളിരാജു തിരോധാനത്തിനു പിന്നാലെയാണ് കുര്യനും നോബിളുമടങ്ങിയ പൊലീസ് സംഘം. കേസ് അന്വേഷണം മുന്നോട്ടുപോവുന്തോറും അമ്പിളി രാജുവും നിഗൂഢതകളേറെയുള്ള ഒരാളായി മാറുകയാണ്.
അർജുൻ രാധാകൃഷ്ണനാണ് ഈ സീസണിലെ നായകൻ. തുടക്കക്കാരനായ ഒരു പൊലീസുകാരൻ, അയാളുടെ കൃത്യനിർവ്വഹണത്തിനിടയിൽ മനസ്സിലാക്കുന്ന കാര്യങ്ങളിലൂടെ സ്വയം വളരുന്ന കാഴ്ച മനോഹരമായി തന്നെ അർജുൻ അവതരിപ്പിച്ചിട്ടുണ്ട്. ലാൽ, അജു വർഗീസ് എന്നിവർ ആദ്യഭാഗ്യത്തിലെന്ന പോലെ രണ്ടാം ഭാഗത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
Also Read: 18 വയസ്സിൽ കല്യണം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി ചെന്നതിങ്ങനെയാണ്; ത്രോബാക്ക് ചിത്രവുമായി ഊർമിള ഉണ്ണി
/filters:format(webp)/indian-express-malayalam/media/media_files/2025/06/20/kerala-crime-files-season-2-review-1-2025-06-20-12-11-13.jpg)
ഈ സീസണിലെ ഷോ സ്റ്റീലേഴ്സ് എന്നു പറയേണ്ട രണ്ടുപേർ ഇന്ദ്രൻസും ഹരിശ്രീ അശോകനുമാണ്. താരതമ്യേന രംഗങ്ങൾ കുറവാണെങ്കിലും, പരമ്പരയിൽ ഉടനീളം അമ്പിളി രാജുവിന്റെയും അയ്യപ്പന്റെയും പ്രസൻസുണ്ട്. അമ്പിളി രാജുവും അയ്യപ്പനും തമ്മിലുള്ള വിചിത്രമായ ബന്ധവും പ്രേക്ഷകരെ സംബന്ധിച്ച് കൗതുകം സമ്മാനിക്കുന്ന കാഴ്ചയാണ്. നെഗറ്റീവ് ഷെയ്ഡ് വേഷങ്ങളിൽ മുൻപ് പലപ്പോഴും ഇന്ദ്രൻസിനെ കണ്ടിട്ടുണ്ടെങ്കിലും അമ്പിളി രാജു അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ആ കഥാപാത്രത്തിന്റെ പശ്ചാത്തലവും ആകർഷകമാണ്. ഹരിശ്രീ അശോകന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. പ്രേക്ഷകർ അധികം കണ്ടിട്ടില്ലാത്തെ ഹരിശ്രീ അശോകനെ ഇവിടെ കാണാം. പ്രകടനത്തിലെ കയ്യൊതുക്കം കൊണ്ട് ഇന്ദ്രൻസും ഹരിശ്രീ അശോകനും ഒരുമിച്ചുള്ള രംഗങ്ങളും മികവു പുലർത്തുന്നു. രഞ്ജിത് ശേഖർ, സിറാജുദ്ദീൻ, ഫറാ ഷിബ്ല, നവാസ് വള്ളിക്കുന്ന്, സഞ്ജു സാനിച്ചെൻ, നൂറിൻ ഷെരീഫ്, ജിയോ ബേബി തുടങ്ങിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
Also Read: ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ താരസുന്ദരികൾ; വൈറലായി ചിത്രങ്ങൾ
വളരെ സ്വാഭാവികമായും റിയലിസ്റ്റിക്കായുമാണ് കഥയുടെ പ്രയാണം. പൊതുവെ, ക്രൈം ത്രില്ലറുകളുടെ ട്രീറ്റ്‌മെന്റിൽ കാണപ്പെടുന്ന, ക്രൈം പ്ലോട്ടിനെ ഓവർ എക്സ്പ്ലൈൻ ചെയ്യുന്ന, സ്പൂൺ ഫീഡ് ചെയ്യുന്ന പ്രവണത ഇവിടെയില്ല. എന്താണ് സംഭവിച്ചത് എന്നതിലേക്കു വിരൽചൂണ്ടുന്ന സൂചകങ്ങളെ പ്രേക്ഷകർക്കു മുന്നിലേക്ക് ഇട്ടുകൊടുത്ത് അവർക്ക് സ്വയം ഉത്തരം കണ്ടെത്താനുള്ള സ്പേസാണ് തിരക്കഥ ഒരുക്കുന്നത്. ഒട്ടും സാമ്പ്രദായികമല്ലാത്ത ഈ എഴുത്തു തന്നെയാണ് ഈ പരമ്പരയെ വ്യത്യസ്തമാക്കുന്നത്. ഓർഗാനിക് ഗ്രോത്തുള്ള കഥാപാത്രങ്ങളെയാണ് സീരീസിൽ കാണാനാവുക. കേസ് അന്വേഷിക്കുന്ന പൊലീസുകാരുടെ മുതൽ പ്രതികളുടെ വരെ മാനസികാവസ്ഥയെ ഏറ്റവും യുക്തിഭദ്രമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. കിഷ്കിന്ധ കാണ്ഡത്തിന്റെ തിരക്കഥാകൃത്തായ ബാഹുൽ രമേശ് ആണ് തിരക്കഥ ഒരുക്കിയത്.
പൊതുവെ ക്രൈം ഡ്രാമകളിൽ കാണുന്ന ധൃതിയോ അനാവശ്യ ടെൻഷൻ ബിൽഡ് ചെയ്യുന്ന ട്രീറ്റ്‌മെന്റോ ഇവിടെയില്ല. അതേസമയം, സ്വാഭാവികമായി തന്നെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കുമെല്ലാം പ്രേക്ഷകരെ കണക്റ്റ് ചെയ്യാൻ പരമ്പരയ്ക്കു സാധിക്കുന്നുമുണ്ട്. വളരെ സ്ലോ പേസിലാണ് സീരീസ് ആരംഭിക്കുന്നത്. പതിയെ പതിയെ ക്രൈം പ്ലോട്ട് പ്രേക്ഷകർക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുകയാണ്.
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2വിന്റെയും സംവിധായകൻ. ആദ്യ സീസണിൽ നിന്നും രണ്ടാം സീസണിലേക്ക് എത്തുമ്പോൾ കുറേക്കൂടി ഒതുക്കത്തോടെയും സമഗ്രതയോടെയുമാണ് സംവിധായകൻ ഈ പരമ്പരയെ സമീപിച്ചതെന്നു മനസ്സിലാവും. മങ്കി ബിസിനസ് ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലോസും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും സംഗീതം ഹേഷാം അബ്ദുൾ വഹാബും നിർവ്വഹിച്ചിരിക്കുന്നു.
ഫ്രഷായൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന 'കേരള ക്രൈം ഫയൽസ് 2: ദി സെർച്ച് ഫോർ സിപിഒ അമ്പിളി രാജു' നിങ്ങളെ നിരാശരാക്കില്ല.
Also Read: 'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.