/indian-express-malayalam/media/media_files/2025/06/19/mohanlal-in-sri-lanka-2025-06-19-17-06-56.jpg)
ചിത്രം: എക്സ്, യൂട്യൂബ്
മോഹൻലാലും മമ്മൂട്ടിയും ഏറെക്കാലത്തിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
ശ്രീലങ്കൻ പാർലമെന്റ് സന്ദർശിക്കുന്ന മോഹൻലാലിന്റെ പുതിയൊരു വീഡിയോ ആണ് ഓൺലൈനിൽ ഇപ്പോൾ വൈറലാകുന്നത്. ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാഗതം ചെയ്യുന്നതും വീഡിയോയിൽ കാണാം. മോഹൻലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം സംസാരിക്കുന്നതും വൈറലായ വീഡിയോയിലുണ്ട്.
Also Read:18 വയസ്സിൽ കല്യണം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി ചെന്നതിങ്ങനെയാണ്; ത്രോബാക്ക് ചിത്രവുമായി ഊർമിള ഉണ്ണി
பாராளுமன்றம் வந்த நடிகர் மோகன்லாலுக்கு வரவேற்பு#Mohanlal#SriLanka#ParliamentLk#Thinakaran#SriLanka#LKA#SLpic.twitter.com/7mgRDFS7df
— Thinakaran News 🇱🇰 (@ThinakaranLK) June 19, 2025
പത്തുദിവസത്തെ ഷൂട്ടിങ്ങിനായാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളും മോഹൻലാലിനൊപ്പമുണ്ട്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയൻതാര, രേവതി, രാജേന്ദ്രന്‍, ഗ്രേസ് ആന്‍റണി, രണ്‍ജി പണിക്കര്‍ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ട്.
Also Read:ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ താരസുന്ദരികൾ; വൈറലായി ചിത്രങ്ങൾ
മമ്മൂട്ടിയേയും മോഹൻലാലിനെയും ഒന്നിച്ച് ബിഗ് സ്ക്രീനിൽ കാണാനുള്ള പുതിയ തലമുറയുടെ ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ പൂർത്തിയാവുക. പതിനെട്ടു വർഷങ്ങൾക്കു ശേഷമാണ് മുഴുനീള വേഷത്തിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
Read More:New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.