scorecardresearch

ടെൻഷനടിച്ച് കരീന, പാതിരാത്രി വീടിനു വെളിയിൽ; വീഡിയോ

അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ആരാധകരും മാധ്യമങ്ങളും ക്ഷമയോടെ കാത്തിരിക്കണമെന്ന് കരീന.

അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ആരാധകരും മാധ്യമങ്ങളും ക്ഷമയോടെ കാത്തിരിക്കണമെന്ന് കരീന.

author-image
Entertainment Desk
New Update
Kareena Kapoor Khan Statement On Saif Ali khan Attack

കരീന കപൂർ മുംബൈ വസതിക്കു മുമ്പിൽ | ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഇന്ന് പുലർച്ചെ ബാന്ദ്രയിലെ വീട്ടിൽ വച്ചാണ് അക്രമിക്കപ്പെട്ടത്. അജ്ഞാതനായ ഒരാൾ നടന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതായും ഇയാളുമായുള്ള മൽപ്പിടിത്തതിനിടെ നടന് പരുക്കേറ്റതായും മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

സംശയകരമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പൊലീസ് ഭാഷ്യം. നടന് ആറ് തവണ കുത്തേറ്റെതായാണ് വിവരം. അക്രമിക്ക് വീടിൻ്റെ വാതിൽ തുറന്ന് കൊടുത്തത് വീട്ടുജോലിക്കാരനാണെന്നും പൊലീസ് സൂചന നൽകുന്നു. 

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അക്രമണം നടക്കുന്ന സമയത്ത് കരീന കപൂറും കുട്ടികളും വീട്ടിലുണ്ടായിരുന്നു. കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്. 

Advertisment

സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരിഭ്രാന്തയായി വീടിന് പുറത്തു നിൽക്കുന്ന കരീനയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ആരാധകരും മാധ്യമങ്ങളും ക്ഷമയോടെ കാത്തിരിക്കണമെന്ന് കരീന കപൂർ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. 

സെയ്ഫിന് കൈയ്ക്കും മറ്റും പരിക്കേറ്റു, ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് കുടുംബാംഗങ്ങൾ സുരക്ഷിതരാണ് ക്ഷമയോടെ ഇരിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിക്കുന്നതായും കരീനയുടെ ഔഗ്യോഗിക കുറിപ്പിൽ പറയുന്നു. 

പുലർച്ചെ 3നും 3.30 നും ഇടയിലാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ശരീരത്തിൽ ആറോളം മുറിവുകളുണ്ട്. രണ്ടെണ്ണം വളരെ ആഴത്തിലുള്ളതാണ്. ഇതിലൊരണ്ണം നട്ടെല്ലിന് വളരെ അടുത്താണെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.  ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സെയ്ഫിൻ്റെ ടീം പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു. 

Read More

Attack Kareena Kapoor Saif Ali Khan Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: