/indian-express-malayalam/media/media_files/2025/05/12/IlPQu4RPSOXz1O2DIHcs.jpg)
രാകേഷ് പൂജാരി
ചിത്രീകരണം പുരോഗമിക്കുന്ന കാന്താര- 2 വിലെ പ്രധാന അഭിനേതാക്കളിലൊരാളായ രാകേഷ് പൂജാരി മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 33 വയസായിരുന്നു. തിങ്കളാഴ്ച ഉഡുപ്പിയിലെ മിയാറിൽ സുഹൃത്തിന്റെ മെഹന്ദി ചടങ്ങിൽ പങ്കെടുക്കവേ നടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കർകാല ടൗൺ പോലീസ് കേസെടുത്തു. ഞായറാഴ്ച കാന്താര-2വിലെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിനായി ഉഡുപ്പിയിലേക്ക് പോയത്. ചിത്രത്തിലെ രാകേഷിന്റെ ഭാഗം പൂർണമായി ചിത്രീകരിച്ചുകഴിഞ്ഞെന്നാണ് വിവരം.
കന്നഡ - തുളു ടെലിവിഷൻ താരം കൂടിയായ രാകേഷ് പൂജാരി കോമഡി റിയാലിറ്റിയായ കോമഡി കില്ലാഡികളിലെ വിജയിയുമായിരുന്നു. ഇതിന് പിന്നാലെ കന്നഡ-തുളു സിനിമകളിൽ സജീവമായി തുടങ്ങുകയായിരുന്നു താരം.
നേരത്തെ, കാന്താര 2 വിലെ ജൂനിയർ ആർട്ടിസ്റ്റായിരുന്ന മലയാളി യുവാവ് നദിയിൽ മുങ്ങിമരിച്ചിരുന്നു. വൈക്കം സ്വദേശിയായ എം എഫ് കപിലനായിരുന്നു നദിയിൽ മുങ്ങി മരിച്ചത്. മെയ് ആറിനായിരുന്നു സംഭവം. കൊല്ലൂരിലെ സൗപർണിക നദിയിൽ സഹപ്രവർത്തകരോടൊപ്പം കുളിക്കാനിറങ്ങിയ കപിലൻ മുങ്ങിത്താഴുകയായിരുന്നു. ഈ ദിവസം സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നില്ലെന്ന് പിന്നീട് കാന്താര ടീം അറിയിച്ചിരുന്നു.
Read More
- Robinhood OTT: ഡേവിഡ് വാർണർ അതിഥി വേഷത്തില്‍; റോബിൻഹുഡ് ഒടിടിയിലെത്തി
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.