/indian-express-malayalam/media/media_files/2025/07/23/kannappa-ott-release-date-platform-mohanlal-2025-07-23-10-57-36.jpg)
Kannappa OTT Release date & platform
Kannappa OTT Release Date & Platform: വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിര അണിനിരന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് റിലീസിനെത്തിയത്. ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്.
Also Read: കാവ്യയെ അനുകരിച്ച് കണ്മണി; ഇത് തകർത്തെന്ന് ആരാധകർ
ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ കണ്ണപ്പ ഒരു ശിവഭക്തന്റെ കഥയാണ് പറയുന്നത്. ഇന്ത്യൻ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബുവാണ് നിർമിച്ചത്. മുകേഷ് കുമാര്‍ സിങ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
Also Read: വിവാഹത്തിനു മുൻപ് ഞാൻ ഗർഭിണിയായിരുന്നു: വെളിപ്പെടുത്തി കൽക്കി കോച്ച്ലിൻ
മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല, അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങിയവർ അണിനിരന്ന ചിത്രം ഏകദേശം 200 കോടി ബജറ്റിലാണ് ഒരുക്കിയത്.
Also Read: വയസ്സ് 50 ആയെന്ന് പറഞ്ഞാൽ ആരു വിശ്വസിക്കും; റാണിയെ പോലെ തിളങ്ങി ശിൽപ്പ
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. കെച്ച ആക്ഷന്‍ കൊറിയോഗ്രാഫിയും സ്റ്റീഫന്‍ ദേവസി സംഗീതവും, ആന്‍റണി ഗോണ്‍സാല്‍വസ് എഡിറ്റിംഗും നിർവ്വഹിച്ചു. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Also Read: ധ്യാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, പബ്ലിസിറ്റിയ്ക്കായി ഞങ്ങളെ കരി വാരിതേച്ചു: ശോഭ വിശ്വനാഥ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us