/indian-express-malayalam/media/media_files/2025/06/26/kannappa-release-2025-06-26-18-05-13.jpg)
Kannappa Movie Review, Rating
Kannappa Movie Review: വിഷ്ണു മഞ്ചു, മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'കണ്ണപ്പ' നാളെ മുതൽ തിയേറ്ററുകളിലേക്ക്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുന്നത്. കേരളത്തിൽ ആശിർവാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിൽ ചിത്രം വിതരണത്തിനെത്തിക്കും.
Also Read: മോഹൻലാൽ ആ വേഷത്തിന് പ്രതിഫലം വാങ്ങിയില്ല, ന്യൂസിലൻഡിലേക്ക് വന്നതും സ്വന്തം ചെലവിൽ: വിഷ്ണു മഞ്ചു
മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ എത്തുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read:'ഹാർഡ് ഡിസ്ക് മോഷണത്തിനു പിന്നിൽ പക;' ആരോപണവുമായി കണ്ണപ്പയുടെ നിർമ്മാതാക്കൾ
മുകേഷ് കുമാര്‍ സിങ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More:കണ്ണപ്പയുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതായി പരാതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.