scorecardresearch

Kamal Haasan: കന്നഡ വിവാദം; ഫിലിം ചേംബറിനെതിരെ കമൽഹാസൻ ഹൈക്കോടതിയിൽ

കന്നഡ ഭാഷാ പരാമർശത്തിൽ കമൽഹാസൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ മുന്നറിയിപ്പ് നൽകിയിരുന്നു

കന്നഡ ഭാഷാ പരാമർശത്തിൽ കമൽഹാസൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ മുന്നറിയിപ്പ് നൽകിയിരുന്നു

author-image
Entertainment Desk
New Update
Kamal Haasan

ഫയൽ ഫൊട്ടോ

കന്നഡ ഭാഷാ വിവാദത്തിൽ നടൻ കമൽഹാസൻ ഹൈക്കോടതിയിൽ. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'തഗ് ലൈഫ്' കർണാടകയിൽ സുഗമമായി റിലീസു ചെയ്യുന്നതിന് സംരക്ഷണം തേടിയാണ് കമൽഹാസൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.  

Advertisment

കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന പരാമർശത്തിൽ കമൽഹാസൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെയാണ് താരം കോടതിയെ സമീപിച്ചത്.

അടുത്തിടെ ചെന്നൈയിൽ നടന്ന 'തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ചിനെടെ താരം നടത്തിയ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. "എന്റെ ജീവിതവും കുടുംബവും തമിഴാണ്" എന്നു  പറഞ്ഞായിരുന്നു കമൽ പ്രസംഗം ആരംഭിച്ചത്. കന്നഡ നടൻ ശിവരാജ്കുമാറും വേദിയിലുണ്ടായിരുന്നു. "നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്നാണ് പിറന്നത്. അതിനാല്‍ നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു," എന്നായിരുന്നു കമൽഹാസൻ പറഞ്ഞത്.

Also Read: സ്‌നേഹത്തോടെ പറഞ്ഞതാണ്, മാപ്പ് പറയില്ല: കന്നഡ വിവാദത്തിൽ കമൽ ഹാസൻ

Advertisment

പരാമർശം വിവാദമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) ഉൾപ്പെടെ വിവിധ സംഘടനകൾ കമൽഹാസനെതിരെ രംഗത്തെത്തി. കന്നഡ ഭാഷയെ ഇകഴ്ത്തിക്കാട്ടുന്നുവെന്നും കമൽഹാസനും അദ്ദേഹത്തിന്റെ സിനിമയ്ക്കുമെതിരെ നടപടിയെടുക്കുമെന്നും ആവശ്യം ഉയർന്നു.

കമൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരിലും മൈസൂരിലും അടക്കം വിവിധ നഗരങ്ങളിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അതേസമയം, താൻ സ്‌നേഹത്തോടെ പറഞ്ഞകാര്യമാണെന്നും ഇക്കാര്യത്തിൽ മാപ്പ് പറയില്ലെന്നുമായിരുന്നു കമലിന്റെ നിലപാട്. ചരിത്രകാരൻമാർ ഭാഷാ ചരിത്രം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും താൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'കന്നഡ പിറന്നത് തമിഴിൽനിന്ന്'; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം

ഇതിനു പിന്നാലെ, കമൽഹാസൻ മാപ്പു പറഞ്ഞില്ലെങ്കിൽ അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം കർണാടകയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സാംസ്കാരിക മന്ത്രി ശിവരാജ് തങ്കഡഗി കെഎഫ്‌സിസിക്ക് കത്തെഴുതി. തുടർന്ന് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തുകയായിരുന്നു. 

Read More: 150കോടി ആസ്തിക്ക് ഉടമ, ചെറുപ്രായത്തിൽ തന്നെ സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ, ഈ നടനെ അറിയാമോ?

Kamal Haasan Karnataka High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: