/indian-express-malayalam/media/media_files/kalki-ott-g.jpg)
Kalki 2898 AD OTT Release
Kalki 2898 AD Out on OTT: പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്. തിയേറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ആയിരം കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫിസില്‍ നിന്ന് കളക്റ്റ് ചെയ്തത്. ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ 1042 കോടിയാണ് ചിത്രം നേടിയത്. പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയവർക്കൊപ്പം അന്ന ബെൻ, ശോഭന എന്നിവരും ചിത്രത്തിലുണ്ട്.
ഗംഭീര മേക്കിങും, വിഷ്വൽസും നിറഞ്ഞ കൽക്കി ഹോളിവുഡ് ലെവൽ നിർമ്മാണ മികവ് പ്രകടമാക്കുന്ന ചിത്രമാണ്. 'ഭൈരവ' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ജൂൺ 27നാണ് കൽക്കി തിയേറ്ററിലെത്തിയത്.
രണ്ടു ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രം ലഭ്യമാകും എന്നതാണ് മറ്റൊരു സന്തോഷവാർത്ത. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകൾ ആമസോണ്‍ പ്രൈമില്‍ ലഭ്യമാവും. ആമസോണ്‍ പ്രൈമിൽ ഓഗസ്റ്റ് 22 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അതേസമം, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 22ന് റിലീസിനെത്തും.
View this post on InstagramA post shared by Netflix india (@netflix_in)
Read More
- മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
- Little Hearts OTT: ലിറ്റിൽ ഹാർട്സ് ഒടിടിയിൽ
- Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.