/indian-express-malayalam/media/media_files/XmQ89CiAB7AxkgSsgSNw.jpg)
Photos. elysian.dreamscapes/Instagram
കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവരുടെ വിവാഹനിശ്ചയം അടുത്ത ദിവസങ്ങളിലാണ് നടന്നത്. സ്വപ്നസമാനമായ വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് ദേശീയ പുരസ്കാര ജേതാവ് കൂടിയായ മലയാളികളുടെ പ്രിയപ്പെട്ട താരം അപർണ ബാലമുരളിയാണ്. അപർണയും മഹേഷ് രാജനും നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിംഗ് കമ്പനിയാണ് ഇരുവരുടെയും വിവാഹനിശ്ചയ ഇവന്റ് നടത്തിയത് എന്നാണു അറിയാൻ കഴിയുന്നത്.
പുതിയ സംരംഭത്തെക്കുറിച്ച് അപർണയുടെ വാക്കുകൾ ഇങ്ങനെ.
"ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്. വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിൽ ഉപരി, ഞങ്ങളെ ഏൽപ്പിക്കുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ശ്രമിക്കുന്നത്."
താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രതിശ്രുത വരന്റെ പേര്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു
Read Here
- സംഗതി ഇമോഷണൽ ആണ്; ചക്കിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കു വച്ച് ജയറാം കുടുംബം
- അച്ഛനും അമ്മയും തന്ന ഏറ്റവും നല്ല സമ്മാനം; അനിയത്തിക്ക് പിറന്നാൾ ആശംസിച്ച് സംവൃത
- ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടിസ്
- ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; താരങ്ങൾക്കെതിരെ കേസ് കൊടുത്ത് മൻസൂർ അലി ഖാൻ
- പത്ത് വർഷങ്ങൾക്ക് മുൻപ്, അന്നും ഒരു ക്രിസ്മസ് കാലമായിരുന്നു; മോഹൻലാൽ-ജീത്തു കോംബോ വീണ്ടും ഹിറ്റടിക്കുമോ?, പ്രതീക്ഷ നൽകി 'നേര്' ട്രെയിലർ
- സുഹാനയെ വിടൂ, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കൂ; 'നെപ്പോട്ടിസം' വിവാദത്തിൽ പ്രതികരിച്ച് സോയ അക്തർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us