/indian-express-malayalam/media/media_files/ZUM7VDuUhbfYA3bfNu6g.jpg)
ഷാരൂഖും കാജോളും ബാസിഗറിൽ
കാജോൾ- ഷാരൂഖ് ഓൺസ്ക്രീൻ കെമിസ്ട്രി കാണാനിഷ്ടമുള്ള വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്‌ക്രീൻ ജോഡികളായാണ് ഇരുവരും. കാജോൾ- ഷാരൂഖ് പ്രൊഫഷണൽ ബന്ധത്തിനും വർഷങ്ങളുടെ പഴക്കമുണ്ട് താനും. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരിക്കുന്നത്.
ഇപ്പോഴിതാ, ഷാരൂഖിനെ ആദ്യം കണ്ട ദിവസങ്ങളെ കുറിച്ചുള്ള ഓർമ പങ്കിടുകയാണ് കാജോൾ. ബാസിഗർ സെറ്റിൽ വച്ചാണ് ഷാരൂഖ് ഖാനെ ആദ്യമായി കണ്ടതെന്ന് കാജോൾ കുറിക്കുന്നു.
30 വർഷം മുമ്പ് ബാസിഗറിൽ വില്ലനായി അഭിനയിക്കാനുള്ള ഷാരൂഖ് ഖാന്റെ തീരുമാനം നിർണായകമായിരുന്നു. 1993 നവംബർ 12 ന് പുറത്തിറങ്ങിയ ചിത്രത്തിൽ ഷാരൂഖ് ഒരു അപൂർവ നെഗറ്റീവ് റോളിൽ എത്തിയപ്പോൾ ചിത്രംബ്ലോക്ക്ബസ്റ്റർ ആയി മാറി. കജോളും ശിൽപ ഷെട്ടിയുമായിരുന്നു ചിത്രത്തിലെ നായികമാർ.
ഒരുപാട് പുതിയ തുടക്കങ്ങൾ സമ്മാനിച്ച ചിത്രമായിരുന്നു ബാസിഗർ എന്നാണ് കാജോൾ പറയുന്നത്. സരോജ് ഖാനൊപ്പം ആദ്യമായി ഒന്നിച്ച് ജോലി ചെയ്യുന്നതും ഷാരൂഖിനെ ആദ്യമായി കണ്ടുമുട്ടിയതും അനു മാലിക്കുമായി ആദ്യമായി ഒന്നിച്ചതുമെല്ലാം ബാസിഗറിന്റെ ലൊക്കേഷനിലായിരുന്നുവെന്നും കാജോൾ പറയുന്നു.
"ബാസിഗർ 30 വർഷം തികയുന്നു. ആ സെറ്റ് മൊത്തത്തിൽ ഒരുപാട് ആദ്യ അനുഭവങ്ങൾക്ക് സാക്ഷിയാവുകയായിരുന്നു. ഞാൻ ആദ്യമായി സരോജ് ജിക്കൊപ്പം ജോലി ചെയ്തു, ആദ്യമായി ഞാൻ ഷാരൂഖിനെ കണ്ടുമുട്ടി. അനു മാലിക്കിനെ ആദ്യമായി കണ്ടു. 17-ാം വയസ്സിൽ ഞാനാദ്യമായി അഭിനയിച്ചു. അബ്ബാസ് ഭായിയും മുസ്താൻ ഭായിയും യഥാർത്ഥത്തിൽ ഒരു കുട്ടിയെ പോലെ എന്നെ പരിഗണിച്ചു... ഒത്തിരി നല്ല ഓർമ്മകളും ചിരികളും... ഇന്നും ചിത്രത്തിലെ ഓരോ പാട്ടും ഡയലോഗുകളും എന്റെ മുഖത്ത് പുഞ്ചിരി സമ്മാനിക്കുന്നു," കാജോൾ കുറിച്ചു.
#Baazigar completes 30 years.. This set was a whole lot of firsts .. The first time I worked with Saroj Ji, the first time I met @iamsrk . The first time I met @The_AnuMalik … and me all of 17 when I started the film .. Abbas bhai and Mustan bhai actually treated me with all the… pic.twitter.com/OR5YWfbzlW
— Kajol (@itsKajolD) November 12, 2023
ജീവിതത്തിലും ഷാരൂഖുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് കാജോൾ. “സ്‌ക്രീനിൽ താൻ എന്താണെന്നും എന്തായി തീരണമെന്നും വളരെ നേരത്തെ തന്നെ തിരിച്ചറിയുകയും ആ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുകയും ചെയ്ത ആളുകളിൽ ഒരാളാണ് ഷാരൂഖ്. ഒരിക്കൽ ഷാരൂഖിന്റെ ജന്മദിനത്തിൽ, 'ഇന്ന് നിങ്ങളുടെ ജന്മദിനമാണ്, ഞാൻ നിങ്ങളെ കാണാൻ വരുന്നു' എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എനിക്കോർമ്മയുണ്ട്. ‘വരൂ, വരൂ, പക്ഷേ ഇന്ന് നല്ല ദിവസമല്ല'. ‘എന്തുകൊണ്ട്?’ എന്നു ചോദിച്ചപ്പോൾ "എനിക്ക് പുറത്ത് പോകണം, എനിക്ക് ഈ ആളുകളെയെല്ലാം കാണണം, അഭിമുഖങ്ങൾ നൽകണം. ഒരർത്ഥത്തിൽ, എന്റെ ജന്മദിനം ഇനി എന്റേതല്ല. ഞാൻ ഈ ആളുകളുടേതാണ്," എന്നാണ് ഷാരൂഖ് പറഞ്ഞത്. അതാണ് ഷാരൂഖ്," എന്നാണ് ഒരിക്കൽ ഷാരൂഖിനെ കുറിച്ച് കാജോൾ പറഞ്ഞത്.
എന്തുകൊണ്ടാണ് ഷാരൂഖ് ഇത്ര വലിയ താരമായി മാറിയതെന്ന് ഒരിക്കൽ ഒരാൾ ചോദിച്ചെന്നും അതിനുള്ള ഉത്തരം വളരെ ലളിതമാണെന്നും കജോൾ. "അതിനായി കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് ഷാരൂഖ് ഇത്ര വലിയ താരമായി മാറിയത്. ഒരുപക്ഷേ അദ്ദേഹം കഠിനാധ്വാനം പ്രകടമായി കാണിക്കില്ല. താൻ ആരാണെന്ന് ഉറപ്പാക്കാൻ 24/7 മണിക്കൂറും ഷാരൂഖ് മാറ്റമില്ലാതെ പ്രവർത്തിക്കുന്നു, അതേ സമയം കാലത്തിന് അനുസരിച്ച് അപ്ഡേറ്റാവുന്നു, വികസിക്കുന്നു, മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു."
പോയ വർഷങ്ങൾക്കിടെ ഷാരൂഖ് എങ്ങനെ മാറിയെന്ന ചോദ്യത്തിന്, കുറച്ചുകാലമായി താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നില്ല, എന്നിരുന്നാലും അദ്ദേഹം ഇപ്പോൾ കുടുംബജീവിതത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്ന് തനിക്ക് അറിയാമെന്നും കജോൾ കൂട്ടിച്ചേർത്തു.
Check out More Entertainment Stories Here
- അതാണ് ഷാരൂഖും അജയ് ദേവ്ഗണും തമ്മിലുള്ള വ്യത്യാസം: കാജോൾ പറയുന്നു
- വേദന കഴുത്തിന്, കുത്തിയത് സ്വകാര്യ ഭാഗത്ത്; താൻ 'പെട്ടുപോയ' ചികിത്സയെക്കുറിച്ച് ഷാറൂഖ്
- സിവനേ ഇതേത് ജില്ല?; ചെന്നൈയില് പടക്കം കത്തിച്ച് കേരളം വരെ ഓടി ശോഭന, വീഡിയോ
- എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ചേച്ചി പക്ഷേ അടുത്തൊന്നും കെട്ടുന്ന ലക്ഷണം കാണുന്നില്ല: ദിയ കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.