scorecardresearch

ഈ കോമ്പോ ഇതാദ്യം; അമൽ നീരദ് ചിത്രത്തിൽ കൈകോർത്ത് ഫഹദും ജ്യോതിർമയിയും ചാക്കോച്ചനും

"എന്തോ വലുത് വരാൻ പോകുന്നു. അമൽ നീരദ് പടയൊരുക്കം തുടങ്ങിയിട്ടുണ്ട്," അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകർക്ക് ആവേശം സമ്മാനിക്കുകയാണ്

"എന്തോ വലുത് വരാൻ പോകുന്നു. അമൽ നീരദ് പടയൊരുക്കം തുടങ്ങിയിട്ടുണ്ട്," അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകർക്ക് ആവേശം സമ്മാനിക്കുകയാണ്

author-image
Entertainment Desk
New Update
Kunchako Boban|  Fahadh Faasil | Jyothirmayi

സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. അതിനാൽ തന്നെ അമൽ നീരദിന്റെ ഓരോ ചിത്രങ്ങളെയും ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അമൽ നീരദ് ഇപ്പോൾ.

Advertisment

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. ഇവർക്കൊപ്പം ജ്യോതിർമയിയും ചിത്രത്തിലുണ്ട്. ജ്യോതിർമയിയുടെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവു കൂടിയാണ് ചിത്രം.  

ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. തോക്കേന്തിയ നിലയിലാണ് മൂന്ന് പേരെയും ചിത്രങ്ങളിൽ കാണാനാവുക. 

Advertisment

എന്തായാലും ആദ്യത്തെ മൂന്ന് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നപ്പോൾ തന്നെ പ്രേക്ഷകർ ആവേശത്തിലാണെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ സൂചിപ്പിക്കുന്നത്.

"അമൽ നീരദ് കാര്യമായിട്ട് എന്തോ കുക്ക് ചെയ്യുന്നുണ്ട്"

"എന്തോ വലുത് വരാൻ പോകുന്നു എന്നെന്റെ മനസ് പറയുന്നു"

"എല്ലാവർക്കും ഓരോ തോക്ക് കൊടുത്ത് പറഞ്ഞു വിട്ടിരിക്കാണോ?"

"അമൽ നീരദ് പടയൊരുക്കം തുടങ്ങിയിട്ടുണ്ട്" എന്നിങ്ങനെ പോവുന്നു കമന്റുകൾ.

അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല. കുഞ്ചാക്കോ ബോബൻ ആദ്യമായി അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതേസമയം, വരത്തനു ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. 

Read More Entertainment Stories Here

Amal Neerad Kunchacko Boban Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: