/indian-express-malayalam/media/media_files/uploads/2017/07/sana.jpg)
പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ഇരു താരങ്ങൾക്കും അഭിനന്ദനങ്ങളുമായി നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്
യുവനടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സന തന്നെയാണ് വിഹാഹ വാർത്ത പങ്കുവെച്ചത്. വളരെ ലളിതമായ രീതിയിൽ രജിസ്റ്റർ ഓാഫീസിൽ വെച്ച് വിവാഹ രജിസ്റ്ററിൽ ഒപ്പുവെക്കുന്ന ഇരുവരുടേയും ചിത്രം പങ്കുവെച്ചകൊണ്ട് ജസ്റ്റ് മാരീട് എന്നാണ് വിവാഹത്തെ കുറിച്ച് സന കുറിച്ചത്.
പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ഇരു താരങ്ങൾക്കും അഭിനന്ദനങ്ങളുമായി നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ സമയത്തെ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
വിക്രമാദിത്യനിലൂടെയാണ് സന അൽത്താഫിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം. സിനിമയിൽ ദുൽക്കർ സൽമാന്റെ സഹോദരി വേഷത്തിലൂടെ ശ്രദ്ധ നേടിയ സന മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായികയായും വേഷമിട്ടു. മലയാളത്തിന് പുറമേ ഒന്ന് രണ്ട് തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ സനയ്ക്ക് അവസരം ലഭിച്ചിരുന്നു.
എബിസിഡിയിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് ഹക്കീം ഷാജഹാൻ. പിന്നീട് മാർട്ടിൻ പ്രക്കാട്ടിന്റെ ചാർളിയിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ ഹക്കീമിന് കഴിഞ്ഞു.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us