scorecardresearch

ജാനകിയെ ബോക്സ് ഓഫീസ് കൈവിട്ടോ? കളക്ഷൻ റിപ്പോർട്ടുകളിങ്ങനെ

Janaki V vs State of Kerala Box Office Collection Day 4: ജെഎസ്‍കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) തിയേറ്ററിൽ നാലു ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ എത്ര?

Janaki V vs State of Kerala Box Office Collection Day 4: ജെഎസ്‍കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) തിയേറ്ററിൽ നാലു ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ എത്ര?

author-image
Entertainment Desk
New Update
Janaki vs State of Kerala collection

Janaki V vs State of Kerala Box Office Collection Day 4

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷത്തിലെത്തിയ ജെഎസ്‍കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) തിയേറ്ററുകളിൽ എത്തിയത്. 

Advertisment

Also Read:

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്.  പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനമെങ്ങനെ? ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.

Also Read: 600ൽ പരം സാരികൾ, അതിൽ കമൽ തന്നതും അമ്മ തന്നതും; സാരി കളക്ഷൻ പരിചയപ്പെടുത്തി ഉഷാ ഉതുപ്പ്

റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 1.1 കോടി രൂപയായിരുന്നു. രണ്ടാം ദിവസമായ വെള്ളിയാഴ്ച  ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് ഒരു കോടി രൂപയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി ചിത്രം ആകെ നേടിയത് 2.1 കോടിയാണ്. മൂന്നാം ദിവസം 90 ലക്ഷവും നാലാം ദിവസം 81 ലക്ഷവുമാണ് ചിത്രം കളക്റ്റ് ചെയ്തത്. നാലു ദിവസം പിന്നിടുമ്പോൾ 3.81 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. 

Advertisment

Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?

ജാനകി എന്ന കഥാപാത്രമായി അനുപമ എത്തുന്ന ചിത്രത്തിൽ ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന വക്കീൽ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തിലുണ്ട്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Also Read: New malayalam OTT Releases: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ

രെണദിവ് ഛായാഗ്രഹണവും  സംജിത് മുഹമ്മദ് എഡിറ്റിംഗും  ഗിരീഷ് നാരായണൻ സംഗീതവും നിർവഹിച്ചു.  കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് ചിത്രം നിർമിച്ചത്. 

Also Read: 3 വർഷത്തെ കഷ്ടപ്പാട്, 250 ദിവസത്തെ ഷൂട്ട്, എന്റെ ദൈവം വഴിയിൽ എന്നെ കൈവിട്ടില്ല: റിഷഭ് ഷെട്ടി

Box Office Anupama Parameswaran Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: