scorecardresearch

ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ: വിവാദത്തിനിടെ ജോജുവിന് മറുപടി നൽകി ലിജോ ജോസ് പെല്ലിശ്ശേരി

മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം രൂപയാണ് ജോജുവിനു പ്രതിഫലമായി നൽകിയെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തിയത്

മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം രൂപയാണ് ജോജുവിനു പ്രതിഫലമായി നൽകിയെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തിയത്

author-image
Entertainment Desk
New Update
Joju George Lijo Jose Pellissery

Joju George & Lijo Jose Pellissery

'ചുരുളി'യിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന ജോജുവിന്റെ ആരോപണത്തിന് മറുപടിയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ ചുരുളി അനുഭവങ്ങൾ ജോജു പങ്കുവച്ചത്. 'തെറിയുള്ള പതിപ്പ് അവാർഡിനേ അയയ്ക്കൂ എന്നു പറഞ്ഞാണ് ചെയ്യിപ്പിച്ചതെന്നും എന്നാൽ അത് റിലീസ് ചെയ്യുന്ന കാര്യം പറയേണ്ട  മര്യാദ കാണിച്ചില്ലെന്നും ജോജു പറഞ്ഞിരുന്നു.

Advertisment

ജോജിയുടെ വെളിപ്പെടുത്തലുകൾ ചർച്ചയായ സാഹചര്യത്തിലാണ് മറുപടിയുമായി ലിജോ എത്തിയിരിക്കുന്നത്. ജോജുവിന് പണം നൽകിയതാണെന്ന് കുറിപ്പിൽ വ്യക്തമാക്കിയ ലിജോ അതിന്റെ രേഖയും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

"പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,
സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. 
എ സർട്ടിഫിക്കറ്റ്  ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ  റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, 
ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട് . 
സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല.  ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ്  തങ്കൻ  ചേട്ടൻ. ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യുന്നുണ്ട്. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ  തീയേറ്ററുകളിൽ റിലീസ് ചെയ്യും . 
മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു," ലിജോ കുറിച്ചു. 

Advertisment

മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (590000)രൂപയാണ് ജോജുവിനു പ്രതിഫലമായി നൽകിയത്.

Also Read: ജെഎസ്കെ വിവാദം: ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുതെന്നു പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സംവിധായകൻ

‘ചുരുളി’യുടെ തെറി പറയുന്ന പതിപ്പ് അവാർഡിനു വേണ്ടിയാണ് എന്നാണ് തന്നോട് പറഞ്ഞതെന്നും, പക്ഷേ എല്ലാ പ്രേക്ഷകർക്കുമായി അതു റിലീസ് ചെയ്യുന്ന കാര്യം പറയാനുള്ള മര്യാദ കാണിച്ചില്ലെന്നുമാണ്  ന്യൂ ഇന്ത്യ എക്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ജോജു വിമർശിച്ചത്. 

Also Read: പ്രപഞ്ചത്തിലെ ഏറ്റവും ശക്തയും മിടുക്കിയുമായ പെൺകുട്ടിയാണ് നീ; കരിഷ്മയെ ചേർത്തുപിടിച്ച് കരീന

'ചുരുളിയുടെ തെറി ഇല്ലാത്ത ഒരു പതിപ്പുണ്ട്, അതിൽ ഡബ്ബ് ചെയ്തിട്ടുമുണ്ട്. തെറി ഉള്ള പതിപ്പ് ഫെസ്റ്റിവലിന് മാത്രമേ പോവുകയുള്ളൂ എന്നും തിയറ്ററിൽ തെറി ഇല്ലാത്ത വേർഷൻ ആയിരിക്കും റിലീസ് ചെയ്യുക എന്നുമാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. തെറി ഉള്ള ‘ചുരുളി’ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി റിലീസ് ചെയ്യുകയാണെന്ന് തന്നോട് പറയാനുള്ള മര്യാദ പോലും കാണിച്ചില്ല. സിനിമയിലെ ആ തെറിയുടെ പേരിൽ പഴികേട്ടത് ഞാനാണ്.' 

Also Read: 'ഹലോ... മമ്മൂട്ടിയാണ്'; ലഹരിമരുന്നിനെതിരെ സര്‍ക്കാരുമായി കൈകോര്‍ത്ത് ടോക് ടു മമ്മൂക്ക

"ഇപ്പൊ ഞാനാണ് അത് ചുമന്നുകൊണ്ട് നടക്കുന്നത്. അതിൽ അഭിനയിച്ചതിന് എനിക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല. ആ കാര്യത്തിലൊക്കെ എനിക്ക് നല്ല വിഷമമുണ്ട്. അത് ഞാൻ പ്രകടിപ്പിച്ചിട്ടുമുണ്ട്. പിന്നെ അതിന്റെ പേരിൽ കേസ് വന്നപ്പോൾ, ഒരുമര്യാദയുടെ പേരിൽ പോലും ഒരാളും വിളിച്ചു ചോദിച്ചില്ല.  അത് ഞാൻ ജീവിക്കുന്ന എന്റെ നാട്ടില് ഭയങ്കര പ്രശ്നമായിരുന്നു. ഫുൾ തെറി പറയുന്ന നാടാണ് പക്ഷെ ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ പ്രശ്നമായി.  പറഞ്ഞിട്ട് ഇനി കാര്യമില്ല അത് അങ്ങനെ സംഭവിച്ചു.”  ജോജുവിന്റെ വാക്കുകളിങ്ങനെ. 

ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചുരുളി നിർമിച്ചത്.  ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ​ഗീതി സം​ഗീത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Also Read: ഇതെന്റെ ചെക്ക് ലിസ്റ്റിലുള്ള കഥാപാത്രമായിരുന്നു: അർജുൻ രാധാകൃഷ്ണൻ

Joju George Lijo Jose Pellishery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: