/indian-express-malayalam/media/media_files/SmUjKIhdO9490Si4DFGp.jpg)
ജോൺ എബ്രഹാം
മുംബൈയിലെ ഖാർ ഏരിയയിൽ ഒരു ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ജോൺ എബ്രഹാം. 5,416 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബംഗ്ലാവിന് 70.83 കോടി രൂപയോളം വിലയുണ്ടെന്നാണ് റിപ്പോർട്ട്. ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന 7,722 ചതുരശ്ര അടി സ്ഥലവും താരം വാങ്ങി.
2023 ഡിസംബർ 27നായിരുന്നു സ്ഥലവും ബംഗ്ലാവും താരത്തിന്റെ പേരിലേക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. വസ്തുവിന് ജോൺ 4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചുവെന്ന് മണികൺട്രോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിലെ ഏറ്റവും തിരക്കേറിയ റീട്ടെയിൽ ഹൈ സ്ട്രീറ്റുകളിലൊന്നായ ഖാറിലെ ലിങ്കിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന ജോൺ എബ്രഹാമിന്റെ പുതിയ വാസസ്ഥലം സിറ്റിയുടെ വൈബ്രന്റ് ഏരിയകളിൽ ഒന്നാണ്. ഈ പ്രദേശം അതിന്റെ വാണിജ്യപരമായ പ്രാധാന്യം കൊണ്ടുമാത്രമല്ല, ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമീപ്യത്താലും പേരുകേട്ടതാണ്.
സ്ഥലപരിമിതി കാരണം ബോളിവുഡ് താരങ്ങൾക്കിടയിലെ പൊതുവിലുള്ള ട്രെൻഡ് ട്വിൻ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കുക എന്നതാണ്. എന്നാൽ സ്വന്തമായി ബംഗ്ലാവുകളും വസ്തുവകകളും സാധാരണയായി സ്വന്തമാക്കാറുള്ളത് വ്യവസായികളാണ്. വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഖറിന്റെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിൽ ഒരു ചതുരശ്ര അടിക്ക് 40,000 മുതൽ 90,000 രൂപ വരെയാണ് വില.
അടുത്തിടെ, അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ഒരു ബംഗ്ലാവ് വീട് സമ്മാനിച്ചതും വാർത്തയായിരുന്നു. ജുഹുവിലെ തന്റെ ബംഗ്ലാവ് വീടായ പ്രതീക്ഷയുടെ ഉടമസ്ഥാവകാശമാണ് അമിതാഭ് ബച്ചൻ മകൾ ശ്വേത ബച്ചന് കൈമാറിയത്. ഏകദേശം 50.63 കോടി രൂപ മൂല്യമുള്ള പ്രതീക്ഷയുടെ ഉടമസ്ഥാവകാശം നവംബർ 8 ന് രണ്ട് വ്യത്യസ്ത ഗിഫ്റ്റ് ഡീഡുകളിലൂടെ ബച്ചൻ ഔപചാരികമായി ശ്വേതയ്ക്ക് നൽകുകയായിരുന്നു. 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചു.
ഷാരൂഖ് ഖാൻ നായകനായ പത്താൻ എന്ന ചിത്രത്തിലാണ് ജോൺ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ പ്രതിനായകനായാണ് ജോം എത്തിയത്. ദി ഡിപ്ലോമാറ്റ്, ടെഹ്‌റാൻ, താരിഖ്, വേദ എന്നിവയാണ് ജോണിന്റെ പുതിയ ചിത്രങ്ങൾ.
Read More Entertainment Stories Here
- എയർപോർട്ടിനകത്തു നിന്ന് ഇങ്ങനെയും പുറത്തുകടക്കാം; ഇത് ശിൽപ്പ ഷെട്ടി സ്റ്റൈൽ
- 60 നേപ്പോളിയന്മാരെ സ്വര്‍ണനൂലില്‍ നെയ്തെടുത്ത് ഭാര്യ ജയസുധ
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ്
- സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ
- കപൂര്‍ കണ്ണുകളുള്ള കുട്ടി, ഇവള് ബോളിവുഡ് വാഴുമെന്ന് ആരാധകര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.